ബഹ്റൈനില്‍ ബോട്ടിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഗുരുതര പരിക്ക്
മനാമ: ബഹ്റൈനിലെ സിത്രയിലുള്ള ജെട്ടിയില്‍ നിന്നും പെട്രോള്‍ നിറക്കുന്നതിനിടെ ബോട്ടിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബോട്ടിലുണ്ടായിരുന്ന ക്യാപ്റ്റന്‍ മുനിയസാമി മുത്തുസാമി (55), സഹ ക്യാപ്റ്റന്‍ സതീഷ് കുമാര്‍ ദാസ് കുമാര്‍ (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന ദാനത് അല്‍ ഖലീഫ് ടൂറിസം ആന്റ് ട്രാവല്‍ സര്‍വീസസിന്റെ കീഴിലാണ് ഇരുവരും ജോലി ചെയ്യുന്നത്. കനത്ത ചൂടുമൂലമാണ് ടാങ്കിന് തീപിടിച്ചതെന്ന് കരുതുന്നു.
പരുക്കേറ്റ രണ്ടുപേരെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കടല്‍ നികത്തല്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരെ ഇറക്കിയശേഷം സിത്ര ജെട്ടിയില്‍ ഇന്ധനം നിറക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പൊട്ടിത്തെറിയില്‍ ബോട്ട് ഭാഗികമായി നശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."