കൊവിഡ്-19: മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു, ഭക്ഷണ, അവശ്യ സാധനങ്ങൾ മന്ത്രാലയം നേരിട്ടെത്തിക്കും
റിയാദ്: വൈറസ് വ്യാപനം തടയുന്നതിനിടെ ഭാഗമായി മദീനയിലെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കി. കർഫ്യു ഏർപ്പെടുത്തിയ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങാനോ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനോ പാടില്ല. ഇവിടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും മന്ത്രാലയം നേരിട്ടെത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഭക്ഷണ വിതരണം മാനവ ശേഷി മന്ത്രാലയവും ചികിത്സ സൗകര്യങ്ങള്‍ ആരോഗ്യമന്ത്രാലയവും ഏറ്റെടുത്തിട്ടുണ്ട്. അപ്ലിക്കേഷനുകള്‍ വഴിയുന്ന ഡെലിവറി സേവനങ്ങള്‍ മദീന ഗവര്‍ണറേറ്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും നടക്കുക.
അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കി അടച്ചത്. ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്കാണ് ഈ വ്യവസ്ഥ പ്രാബല്യത്തിലായിരിക്കുന്നത്. മദീനയില്‍ ഇന്ന് 78 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനു പിന്നാലെയാണ് കർശനമായ നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. രോഗബാധിതര്‍ ആകെ 498 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 475 പേരും ഇവിടെ ചികിത്സയിലാണ്. 19 പേർ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ നാല് പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. 19 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."