ജില്ല സംസ്ഥാനതലത്തില്‍ നാലാംസ്ഥാനം കരസ്ഥമാക്കി
കൊച്ചി: പദ്ധതി നിര്‍വഹണത്തില്‍ 71.76% കൈവരിച്ച് എറണാകുളം ജില്ല സംസ്ഥാനതലത്തില്‍ നാലാംസ്ഥാനം കരസ്ഥമാക്കി.
പത്തനംതിട്ട (72.60), ആലപ്പുഴ (72.36), തിരുവനന്തപുരം (71.89) എന്നീ ജില്ലകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്.
വാര്‍ഷിക പദ്ധതി 100% വിനിയോഗിച്ച സംസ്ഥാനത്തെ ആദ്യ ഗ്രാമ പഞ്ചായത്ത് എന്ന നേട്ടം എറണാകുളം ജില്ലയിലെ വാളകവും ആദ്യമുനിസിപ്പാലിറ്റി എന്ന നേട്ടം ജില്ലയിലെകൂത്താട്ടുകുളം മുനിസിപ്പാലിറ്റിയും കൈവരിച്ചു.
മുളന്തുരുത്തി, മാറാടി ഗ്രാമപഞ്ചായത്തുകളും പദ്ധതി നിര്‍വഹണം നൂറു ശതമാനത്തിലെത്തിച്ചതിന്റെ നേട്ടത്തിലാണ്.
തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ പദ്ധതികള്‍നടപ്പിലാക്കിയ ജില്ലയിലെ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍:കാലടി, കീരംപാറ, അശമന്നൂര്‍, ആരക്കുഴ, ചേന്ദമംഗലം, മണീട്, മഴുവന്നൂര്‍, എടയ്ക്കാട്ടുവയല്‍, പല്ലാരിമംഗലം, കുന്നുകര, ശ്രീമൂലനഗരം, രാമമംഗലം ഗ്രാമപഞ്ചായത്തുകള്‍. അങ്കമാലി, ആലങ്ങാട്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍.സഞ്ചയ സോഫ്റ്റ് വെയര്‍ വഴി 80 ശതമാനത്തിന് മുകളില്‍ വസ്തു നികുതി പിരിച്ചെടുത്ത ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍: മുളന്തുരുത്തി, പാമ്പാക്കുട, മുടക്കുഴ, തുറവൂര്‍, മണീട്, ആമ്പല്ലൂര്‍, രാമമംഗലം.പദ്ധതി വിനിയോഗം 80% നു മുകളില്‍ കൈവരിച്ച മുനിസിപ്പാലിറ്റികള്‍: കൂത്താട്ടുകുളം 116.62, തൃക്കാക്കര 87.97, മൂവാറ്റുപുഴ 83.24, അങ്കമാലി, 81.66, കളമശ്ശേരി 80.98.
പദ്ധതി വിഹിതം മുഴുവന്‍ ചിലവഴിച്ച് കൂത്താട്ടുകുളം
കൂത്താട്ടുകുളം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ ചെലവഴിച്ച് കൂത്താട്ടുകുളം നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പദ്ധതി വിഹിതമായി ലഭിച്ച 1,83 കോടി രൂപയില്‍ 99.73 ശതമാനത്തിന് പുറമെ മുന്‍ വര്‍ഷത്തെ നീക്കിയിരിപ്പും കൂട്ടി 116 ശതമാനം ചെലവഴിച്ചാണ് കൂത്താട്ടുകുളം നഗരസഭ ഒന്നാമതെത്തിയത്.
ജനറല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, അറ്റകുറ്റ പണി വിഭാഗങ്ങളിലടക്കം നൂറ് ശതമാനവും വിനിയോഗിച്ചു, മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ നഗരസഭയാണ് 98.57 ശതമാനം ചെലവഴിച്ച് രണ്ടാം സ്ഥാനം നേടിയത്.
94.77 ശതമാനം ചെലവഴിച്ച് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മൂന്നാമതെത്തി. പദ്ധതി വിഹിതം വിനിയോഗത്തില്‍ മുന്‍ നിരയിലെത്തുന്ന നഗരസഭകള്‍ക്ക് പെര്‍ഫോമോന്‍സ് ഫണ്ട് അധികമായി ലഭിക്കും. കൂത്താട്ടുകുളം നഗരസഭയുടെ തനത് ഫണ്ട് വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധനയുണ്ടായതായി ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ പറഞ്ഞു. 1.17 കോടി രൂപയില്‍ നിന്ന് 1.92 കോടിയായാണ് വര്‍ധനയുണ്ടായത്. പരസ്യ നികുതി, കെട്ടിട നികുതി, വിനോദ നികുതി തുടങ്ങിയവയില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായി.
34 ലക്ഷം രൂപയില്‍ നിന്ന് 67 ലക്ഷം രൂപയായി ഉയര്‍ന്നു. വാട്ടര്‍ അഥോറിറ്റിയില്‍ 2009 മുതല്‍ ഉണ്ടായിരുന്ന വെള്ളക്കര കുടിശ്ശിഖയും സാമൂഹിക ആരോഗിക കേന്ദ്രത്തിന്റെ വൈദ്യുതി കുടിശിഖയും ഇക്കാലയളവില്‍ നഗരസഭ അടച്ചു തീര്‍ത്തു.
പുതുതായി രൂപം കൊണ്ട നഗരസഭയുടെ ബാലാരിഷ്ടതകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് വികസന മുന്നേറ്റത്തിന് വൈസ് ചെയര്‍പേഴ്‌സണ്‍ ഓമന ബേബി , പ്രതിപക്ഷ നേതാവ് സി.എന്‍ പ്രഭകുമാര്‍ കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതാണ് കൂത്താട്ടുകുളത്തിന് അഭിമാന നേട്ടം കൈവരിക്കാനയതെന്ന് പ്രഥമ ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് പോള്‍ ജോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."