HOME
DETAILS
MAL
ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
backup
June 07 2018 | 09:06 AM
കൊല്ലം: ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. അഞ്ചാലുംമൂട് ചെമ്മക്കാവ് രതീഷ് ഭവനില്‍ രാജന് പിള്ളയെയാണ് (65) ഇന്നു രാവിലെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണു രാജന് പിള്ള. ഇന്നലെ രാത്രി വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യ രമണിയെ (60) വെട്ടി പരുക്കേല്പ്പിച്ചിരുന്നതായി പൊലിസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രമണി ഇപ്പോഴും അബോധാവസ്ഥയിലാണ്. ഭാര്യ മരിച്ചു പോയി എന്നു സംശയിച്ചാകാം ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണു പൊലിസിന്റെ നിമഗനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."