പെന്‍ഷനേഴ്സ് യൂനിയന്‍ രജത ജൂബിലി സമ്മേളനം
മൂവാറ്റുപുഴ.കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) മൂവാറ്റുപുഴ ബ്ലോക്ക് രജത ജൂബിലി സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രൊഫ.ടി.വി.പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.സേവ്യര്‍ പുല്‍പ്പാട് സാംസ്കാരിക പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി പി.അര്ജുനന് മാസ്റ്റര്‍, ചെറുവട്ടൂര്‍ നാരായണന്, എല്‍.സി. ജോസ്, എം.ജെ.മോളി, എം.എ.ചാക്കോ, എസ്.എന്‍.ഉണ്ണികൃഷ്ണന് നമ്പൂതിരി, എം.എ.പ്രസന്നന്, എം.പി.സണ്ണി, വി.വി.കുഞ്ഞുമുഹമ്മദ്, ജയിംസ് മാത്യു, വി.എഫ്.ബേബി, വി.എം. മത്തായി എന്നിവര്‍ പ്രസംഗിച്ചു.പുതിയ ബ്ലോക്ക് ഭാരവാഹികളായി കെ.എല്‍.ജോസഫ് (പ്രസിഡന്റ്) പി.ഐ.വിശ്വംഭരന്, ഗ്രേസി ജോസ് പുല്‍പ്പറമ്പില്‍ (വൈസ് പ്രസിഡന്റ്) പി.അര്ജുനന് മാസ്റ്റര്‍ (സെക്രട്ടറി) എല്‍.സി. ജോസ്, എം.ജെ. മോളി (ജോ. സെക്രട്ടറി) സി.കെ.ദാമോധരന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."