എം.പി ഫണ്ട് റദ്ദാക്കല്‍: വികസനം പ്രതിസന്ധിയില്‍
രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ പോകുന്നതിന്റെ മുന്നൊരുക്കമായിട്ടാണ് എം.പി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് ഇല്ലാതാക്കിയത്. നോട്ട് അസാധുവാക്കിയതിലൂടെയും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതിലൂടെയും കോര്‍പ്പറേറ്റുകള്‍ക്ക് കോടാനു കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെയും സമ്പദ്‌വ്യവസ്ഥ തകര്‍ന്നതിലെ ആഘാതങ്ങള്‍ സാധാരണക്കാരുടെ തലയില്‍വയ്ക്കുന്നതിന് മുന്നോടിയായിട്ടുള്ളതാണ് എം.പിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്കുകള്‍.
അടുത്ത രണ്ടു വര്‍ഷത്തേക്ക് എം.പി ഫണ്ട് അതാത് മണ്ഡലങ്ങളിലെ ആരോഗ്യമേഖലയ്ക്ക് മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ഫണ്ട് ചെലവഴിക്കാനുള്ള അനുവാദം നല്‍കണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലൂടെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് പ്രസിഡന്‍ഷ്യല്‍ മാതൃകയിലുള്ള സംവിധാനമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എം.പി ഫണ്ട് ഇല്ലാതാക്കാന്‍ ബി.ജെ.പി ആലോചിച്ചിരുന്നു എന്ന് എട്ടുമാസം മുമ്പേ ചില ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങള്‍ ഞങ്ങളോട് സംസാരിച്ചിരുന്നു. ഇത് നടപ്പാക്കാന്‍ കൊറോണ കാലത്തെ ഉപയോഗപ്പെടുത്തിയതാണ്.
20,000 കോടി രൂപ മുടക്കിയുള്ള പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം മാറ്റിവയ്ക്കണം.കോര്‍പ്പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നല്‍കിയ ആനുകൂല്യങ്ങളുടെ കണക്കും അവരുടെ വരുമാനത്തിന്റെ വര്‍ധനവും കണക്കിലെടുത്ത് അതിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുകയുമാണ് ആദ്യം വേണ്ടത്.
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇല്ലാതായതോടെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ ചെലവഴിക്കാമായിരുന്ന 20 ശതമാനം ഫണ്ട് കൂടി ഇല്ലാതാവുകയാണ്. 2020- 21 വര്‍ഷത്തെ ഫണ്ടില്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചതും ജില്ലാ കലക്ടര്‍മാര്‍ ഭരണാനുമതി നല്‍കി നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തികള്‍ ഇനി എങ്ങനെ തുടര്‍ന്ന് നടപ്പിലാക്കുമെന്നതില്‍ ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."