ലീഗും നിലപാട് കടുപ്പിച്ചു; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്?
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കാന് യു.ഡി.എഫില്‍ ധാരണയായതായി സൂചന. കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്.
സീറ്റു തങ്ങള്‍ക്കു വേണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയായിരുന്നു. യു.ഡി.എഫ് തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ രാജ്യസഭാ സീറ്റ് നല്കി കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന നിര്‍ദേശമാണ് ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ലീഗ് എടുത്തത്.
അതേസമയം, കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകുന്നതിനെ ഉമ്മൻ ചാണ്ടി ശക്തമായി എതിർക്കുകയാണെന്നാണ് വിവരം. സീറ്റു വിട്ടുകൊടുക്കരുതെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം, രാജ്യസഭാ സീറ്റ് എന്നിവയില്‍ ഇന്നു തീരുമാനമെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.
വൈകിട്ട് രാഹുലുമായി ജോസ് കെ മാണിയും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട് നിര്‍ണായകമായ ഈ യോഗത്തോടെ രാജ്യസഭാ സീറ്റില്‍ അന്തിമതീരുമാനമുണ്ടാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."