സ്വര്‍ണ താലികളും പണവും അപഹരിച്ചു
കായംകുളം: ക്ഷേത്രങ്ങളില്‍ മോഷണം, സ്വര്ണതാലികളും പണവും അപഹരിച്ചു. കൃഷ്ണപുരം കോട്ടാമല് മുത്താരമ്മന്‍ കോവില്‍ നടയില്‍ കണ്ണംപള്ളി ക്ഷേത്രം, കടക്കാപ്പള്ളി ചിറ ക്ഷേത്രം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്.
കോട്ടാമ്മല് മുത്താരമ്മന്‍ ക്ഷേത്രത്തിലെ ഓഫിസ് മുറി കുത്തിത്തുറന്ന് രണ്ട് സ്വര്ണതാലികളും 6000 രൂപയും അപഹരിച്ചു. ഓഫിസിലെ മേശയില്‍ നിന്നും താക്കോലുകള്‍ എടുത്ത് കാണിക്കവഞ്ചി തുറന്ന് പണം അപഹരിച്ചു. 6 ലോക്കറുകള്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടിട്ടുണ്ട്. കടയക്കാപ്പള്ളി, നടയില്‍ കണ്ണംപള്ളി ചിറക്ഷേത്രങ്ങളിലെ ഓഫിസ് മുറികള്‍ കുത്തിത്തുറന്ന് തോക്കോല്‍ എടുത്ത് കാണിക്കവഞ്ചികള്‍ തുറന്ന് പണം അപഹരിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണം നടന്നതായി കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ എത്തി പൊലിസില്‍ വിവരം നല്കി. പൊലിസ് അന്വേഷണം ആരംഭിച്ചു. എല്ലാ ക്ഷേത്രങ്ങളിലും സമാനമായ രീതിയിലാണ് മോഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."