എത്യോപ്യന്‍ അഭയാര്‍ഥികളുമായി ബോട്ട് മുങ്ങി; നിരവധി പേരെ കാണാനില്ല
സന്‍ആ: എത്യോപ്യന്‍ അഭയാര്‍ഥികളുമായി യമന്‍ തീരത്തേക്കു നീങ്ങിയ ബോട്ട് കടലില്‍ മുങ്ങി. ആറു പേര് മുങ്ങിമരിക്കുകയും 16 പേരെ കാണാതാവുകയും ചെയ്തു. 100 പേരുമായി പോയ മനുഷ്യക്കടത്തു സംഘത്തിന്റെ ബോട്ടാണ് മുങ്ങിയതെന്ന് യു.എന്‍ അറിയിച്ചു.
17 സ്ത്രീകള്‍ അടക്കം 100 പേരെയും കൊണ്ട് സൊമാലിയയിലെ ബൊസ്സാസോയില് നിന്നാണ് ചൊവ്വാഴ്ച ബോട്ട് പുറപ്പെട്ടത്. യമനിലും ഗള്‍ഫിലും ജോലി കണ്ടെത്താമെന്ന പ്രതീക്ഷയോടെ ബോട്ട് കയറിയതെന്ന് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) അറിയിച്ചു.
മാസംതോറും 7000 ത്തില്‍ അധികം പാവപ്പെട്ട കുടിയേറ്റക്കാരാണ് ഈ ദുരിത യാത്രയ്ക്കിറങ്ങുന്നതെന്ന് ഐ.ഒ.എം ഡയരക്ടര്‍ മുഹമ്മദ് അബ്ദിക്കര് പറഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രം ഒരുലക്ഷത്തോളം പേര് പോയി. ഭയാനകമായ രീതിയിലാണ് അവര്‍ പോകുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."