HOME
DETAILS
MAL
ഇറാനു വേണ്ടി ചാര പ്രവര്‍ത്തനം: സഊദിയില്‍ നാലു പേര്‍ക്ക് വധശിക്ഷ
backup
June 07 2018 | 11:06 AM
റിയാദ്: ഇറാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ പിടിയിലായ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചു. സഊദി പ്രത്യേക ക്രിമിനല്‍ കോടതിയാണ് ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ഇറാനിലെ പ്രത്യേക സ്ഥലങ്ങളിലെ പരിശീലന ക്യാംപുകളില്‍ പങ്കെടുക്കുകയും സഊദിയിലെ ഉന്നതരെ കൊലപ്പെടുത്താനും മറ്റും ഗൂഡാലോചന നടത്തുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. നാലംഗ സംഘം പ്രത്യേക ഗ്രൂപ്പായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് സുരക്ഷാ അധികൃതരുടെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."