രാഹുല്‍ അനുമതി നല്‍കി, രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണിക്ക്: കോണ്‍ഗ്രസില്‍ കലാപം
തിരുവനന്തപുരം: യു.ഡി.എഫിന് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണിക്കു നല്‍കാന്‍ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിന് അനുമതി നല്‍കി. കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റെ മുതിര്‍ന്ന നേതാക്കളുടെയും യുവ എം.എല്‍.എമാരുടെയും പ്രതിഷേധം മറികടന്നാണ് തീരുമാനം.
കോണ്‍ഗ്രസില്‍ കലാപം
കോണ്‍ഗ്രസ് കീഴടങ്ങിയെന്നും നേതൃത്വത്തിന് വലിയ വീഴ്ച പറ്റിയെന്നും വി.എം സുധീരന്‍ പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ് തീരുമാനമെന്നും സുധീരന്‍ പറഞ്ഞു.
തീരുമാനം ഏകപക്ഷീയമാണെന്നും പാര്‍ട്ടിയില്‍ ആലോചിക്കാതെയാണെന്നും സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ട് തോറ്റുകൊടുത്തു. മാണി പോലും അറിയാത്ത ലോട്ടറിയാണ് സീറ്റ്. ഉമ്മന്‍ചാണ്ടിയാണ് ഇതിന്റെ ശില്‍പ്പിയെന്നും കുര്യന്‍ പറഞ്ഞു. തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി കെ ജയന്ത് രാജിവച്ചു.
വി.ടി ബല്‍റാം, ഹൈബി ഈഡന്‍, ശാഫി പറമ്പില്‍ തുടങ്ങി ആറ് യുവ എം.എല്‍.എമാര്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ് അറിയിച്ചുള്ള കത്തയച്ചു. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി.ടി ബല്‍റാം പ്രതികരിച്ചു.
യു.ഡി.എഫ് നേതൃയോഗം നാളെ
യു.ഡി.എഫ് നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. മാണിയുടെ മുന്നണിപ്രവേശവും രാജ്യസഭാ സീറ്റുമായിരിക്കും ചര്‍ച്ച. കേരളാ കോണ്‍ഗ്രസ് (എം) യോഗവും നാളെ ചേരുന്നുണ്ട്. യു.ഡി.എഫ് പ്രവേശനം യോഗത്തില്‍ പ്രഖ്യാപിക്കും.
നന്ദി പറഞ്ഞ് മാണി
കോണ്‍ഗ്രസിനും ലീഗിനും നന്ദി പറഞ്ഞ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. തീരുമാനം യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതെന്നും മാണി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."