കത്‌വ സംഭവത്തിന് പ്രായശ്ചിത്തമായി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം
കണ്ണൂര്‍: കശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എഴുത്തുകാരന്‍ കെ.പി രാമനുണ്ണി നടത്തിയ പ്രതീകാത്മക ശയനപ്രദക്ഷിണം അവസാനിച്ചതു കൈയാങ്കളിയില്‍.
ക്ഷേത്രത്തിനുള്ളില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കാനാവാതെ രാമനുണ്ണി മടങ്ങി. ഇന്നലെ രാവിലെ ഒന്‍പതോടെ ക്ഷേത്രപരിസരത്ത് എത്തിയ രാമനുണ്ണിയെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു.
ഫോട്ടോഗ്രാഫര്‍മാരെയും ചാനല്‍ കാമറാമാന്മാരെയും അകത്തുപ്രവേശിക്കുന്നതു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിലക്കി. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിലും തൊട്ടുപിന്നില്‍ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ചു ശ്രീകോവില്‍ വലംവയ്ക്കാന്‍ തുടങ്ങിയതോടെ ക്ഷേത്രത്തിനകത്ത് ഏതുനിമിഷവും സംഘര്‍ഷമുണ്ടാവുമെന്ന സ്ഥിതിയായി. ഇതിനിടെ, ആരോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
ഇതോടെ കൈയാങ്കളിയായി. പിന്നാലെ, യുവമോര്‍ച്ചാ പ്രവര്‍ത്തകനായ അര്‍ജുനെ രാമനുണ്ണിക്കൊപ്പം ഉണ്ടായിരുന്നവര്‍ തല്ലിയെന്ന് ആരോപിച്ച് ഉന്തും തള്ളുമുണ്ടായി. ഈ സമയത്ത് പൊലിസ് സമയോചിതമായി ഇടപെട്ടതോടെയാണു കൂടുതല്‍ സംഘര്‍ഷം ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."