HOME
DETAILS

പലിശ രഹിത വായ്പാ കെണിയുമായി സഹകരണ ബാങ്കുകള്‍

  
backup
April 11 2020 | 03:04 AM

%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae

 


കൊണ്ടോട്ടി: ലോക്ക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കളെ വലയിലാക്കാന്‍ പലിശ രഹിത വായ്പയുമായി സഹകരണ ബാങ്കുകള്‍ രംഗത്ത്. കൊവിഡ് മുന്‍നിര്‍ത്തി മൂന്ന് മാസത്തേക്കാണ് പതിനായിരം മുതല്‍ 50,000 രൂപവരെ സ്വര്‍ണപ്പണയ വായ്പ സഹകരണ ബാങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ സ്വര്‍ണം തിരിച്ചെടുക്കുകയോ പുതുക്കി വെക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ എട്ടു മുതല്‍ 10 ശതമാനം വരെ പലിശ തുടര്‍ന്ന് നല്‍കേണ്ടി വരും.
മൂന്ന് മാസ കാലാവധി കഴിഞ്ഞാല്‍ പുതുക്കിയിട്ടില്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ 10 ശതമാനം പലിശയാണ് നല്‍കേണ്ടി വരിക. പുതുക്കി വെക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ എട്ട് ശതമാനം പലിശ ഈടാക്കും. ലോക്ക് ഡൗണ്‍കാലത്ത് ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുകയാണ് സഹകരണ ബാങ്കുകളുടെ ലക്ഷ്യം. മൂന്ന് മാസത്തെ പലിശ ഇളവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമെങ്കിലും തുടര്‍ന്ന് മുതല് തിരിച്ചെടുക്കാന്‍ കഴിയാത്തവരും പുതുക്കി വെക്കാന്‍ നിര്‍ബന്ധിതരാവുന്നവരുമായിരിക്കും കൂടുതലെന്ന് ബാങ്കുകള്‍ കണക്ക് കൂട്ടുന്നു. ഇത് ലക്ഷ്യം വച്ചു കൊണ്ടാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ ആയതോടെ ഉപഭോക്താക്കളില്‍ നിന്ന് സഹകരണ ബാങ്കുകള്‍ക്ക് വേണ്ടത്ര വരുമാനം നേടാനാകുന്നില്ല. ദിവസ വേതന പിരിവുകളും ലോണുകളും അടക്കം കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്.തുടര്‍ന്നാണ് സൗജന്യ സ്വര്‍ണപ്പണയ വായ്പ പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  6 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  17 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago