കേരളത്തില്‍ വീണ്ടും കൊവിഡ് മരണം: മാഹി സ്വദേശി മരിച്ചു
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും ഒരു കൊവിഡ് മരണം കൂടി. മാഹി ചെറുകല്ലായി സ്വദേശിയായ മഹറൂഫ് (71)ആണ് മരിച്ചത്. അതേ സമയം ഇയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ഏഴിനാണ് ഇയാള്‍ക്കു രോഗം സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു. കൊവിഡ് ലക്ഷങ്ങളെ തുടര്‍ന്നു മഹറൂഫിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ഹൃദ്രോഗത്തോടൊപ്പം ന്യൂമോണിയ കൂടി ബാധിച്ച മഹറൂഫ് പരിയാരത്ത് പ്രവേശിപ്പിക്കപ്പെട്ട മുതല്‍ വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെ 7.40ഓടെയാണ് മരിച്ചത്.
മഹറൂഫ് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ചെറുകല്ലായിയിലാണു സ്വദേശമെങ്കിലും സമ്പര്‍ക്കം നടത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ന്യൂമാഹി എം.എം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11പേര്‍ക്കൊപ്പം ടെംപോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണു വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു.ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 23നു നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം 26നു മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30നു വീണ്ടും ഇദ്ദേഹം ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെകണ്ട് വീട്ടിലേക്ക് മടങ്ങി.
31ന് ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11ന് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐ.സി.യുവില്‍ അഡ്മിറ്റായി.
അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകിട്ട് നാലിന് തലശ്ശേരി സഹകരണ ആശുപത്രിയുടെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിനു സ്രവപരിശോധനയ്ക്ക് വിധേയനാവുകയുമായിരുന്നു. കൊവിഡ് സംശയത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മഹറൂഫിന്റെ ഭാര്യ ആയിഷ . മൂന്ന് ആണ്‍ മക്കളും ഒരു മകളുമാണ് ഉളളത്. മകള്‍ ജസീല, നദീന്‍, മരുമകന്‍ നജീബ് അവരുടെ 4 മക്കളുമാണ് വീട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."