HOME
DETAILS
MAL
കാസര്‍കോട്ട് ആശ്വാസക്കാറ്റ്: 22 പേര് ആശുപത്രി വിട്ടു
backup
April 11 2020 | 03:04 AM
കാസര്‍കോട്: സംസ്ഥാന തലത്തില്‍ ഏറെ കൊവിഡ് ബാധ രേഖപ്പെടുത്തിയ കാസര്‍കോട്ട് ആശ്വാസക്കാറ്റ്. ജില്ലയിലെ ജനങ്ങള്‍ ഏറെ ആശങ്കയില്‍ കഴിയുന്നതിനിടെയാണ് 22 പേര് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇത് ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ഥിക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. ഇതാണ് കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കേസ്. ഈ വിദ്യാര്‍ഥി രോഗം ഭേദമായി രണ്ടാഴ്ചക്കകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു പോയിരുന്നു.
ദുബൈ നൈഫില്‍ നിന്നും വന്ന കാസര്‍കോട് കളനാട് സ്വദേശിക്കാണ് രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ ആദ്യമായി കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും രോഗ വിമുക്തി നേടി. വിദഗ്ധ ചികിത്സകള്‍ ലഭിക്കാനുള്ള സാഹചര്യം പോലും നിലവിലില്ലാത്ത അവസ്ഥക്കിടയിലാണ് കൊവിഡിനോട് പൊരുതി 22 പേര് ആശുപത്രി വിട്ട വാര്‍ത്ത ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."