പ്രവാസികള്‍ക്കുവേണ്ടി സ്ഥാപനങ്ങളും സൗകര്യങ്ങളും ഒരുക്കുക: എസ്.എം.എഫ്
ചേളാരി: നാടിന്റെ സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മഹനീയ സംഭാവന നല്‍കിവരുന്ന പ്രവാസികള്‍ കോവിഡ്-19 ന്റെ പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട് വളരെ ആശങ്കയോടെ കഴിയുന്ന പ്രത്യേക സാഹചര്യത്തില്‍ അവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനം ഒരുക്കുന്നപക്ഷം വിദേശത്തുനിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട കാലയളവ് വരെ ക്വാറന്റൈന് പാലിക്കുന്നതിനും വേണ്ടിവന്നാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കുവാനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുവാനും സ്ഥാപന ഭാരവാഹികളും മഹല്ല് ജമാഅത്ത് കമ്മിറ്റികളും മുന്നോട് വരണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും ആവശ്യപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും അനുബന്ധ സ്ഥാപനങ്ങളും സൗകര്യങ്ങളും ഈ ആവശ്യത്തിനായി സര്‍ക്കാറിലേക്ക് വിട്ടുനല്‍കാനുള്ള സന്നദ്ധത ജില്ലാ ഭരണകൂടത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഈ മാതൃക സ്വീകരിച്ച് എല്ലാ ജില്ലകളിലെയും സമസ്തയുടെ സ്ഥാപനങ്ങള്‍ സജ്ജമാക്കുന്നതിന് പ്രാസ്ഥാനിക തലത്തില്‍ നടപടി സ്വീകരിക്കുകയും പ്രവാസി സഹോദരങ്ങള്‍ക്കുവേണ്ടി എല്ലാവിധ സൗകര്യങ്ങളും സംവിധാനിക്കുവാന്‍ മഹല്ല് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുള്ളതായി എസ്.എം.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."