കൊവിഡ്-19; കുവൈത്തില്‍ രോഗികളുടെ എണ്ണം 1000 കടന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 161 കൂടി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1154 ആയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഇതില്‍ 104 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ്-19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി.
പുതിയ രോഗികളില്‍ 101 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 121 പേര് നേരത്തെ കൊവിഡ്-19 സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. രണ്ടു ഇന്ത്യക്കാര്‍, കുവൈത്ത്, ബള്‍ഗേറിയ, ഈജിപ്ത്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ഓരോ പൗരന്മാര്ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
133 പേര് ഇതുവരെ രോഗവിമുക്തി നേടി. നിലവില്‍ 1020 പേരാണ് ചികിത്സയിലുള്ളത്. 27 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെ കൊവിഡ്-19 ബാധിച്ച് ഒരാള്‍ മാത്രമാണ് രാജ്യത്ത് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം കുവൈത്ത് വാര്‍ത്താ ഏജന്‍സി (കുന) യോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."