വരള്‍ച്ചയ്ക്ക് ആശ്വാസം പകര്‍ന്ന് പ്രകൃതിദത്ത നീരുറവ
കക്കട്ടില്‍: മലയോര മേഖലയില്‍ കൊടുംവരള്‍ച്ചയ്ക്ക് ആശ്വാസം പകര്‍ന്ന് പ്രകൃതിദത്ത നീരുറവകള്‍. നാട്ടിന്‍പുറങ്ങളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുമ്പോഴാണ് മലയോര മേഖലയിലെ നൂറുകണക്കിനു പേര്‍ക്ക് പ്രകൃതിദത്ത നീരുറവ അനുഗ്രഹമാവുന്നത്.
കായക്കൊടി പഞ്ചായത്തിലെ പാലയാട് മലയിലെ നീരുറവ ഉള്‍പ്പെടെ നിരവധി നീരുറവകള്‍ പ്രദേശവാസികള്‍ക്ക് ഉപകാരപ്രദമാണ്. കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണ് ഇവിടെയുള്ള നീരുറവകള്‍. കുമുള്ളമ്മ, പാലയാട് മല എന്നിവിടങ്ങളിലെ പല കുടംുബങ്ങളും ഇത്തരം നീരുറവകളില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
പാലയാട് മലയിലെ പ്രദേശവാസികള്‍ ഇത്തരം നീരുറവകളില്‍ നിന്ന് പൈപ്പുകള്‍ വഴിയും കോരിയെടുത്തുമാണ് ജലം ഉപയോഗിക്കുന്നത്. ഇത്തരം നീരുറവകള്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ വെള്ളമെത്തിക്കുന്നുണ്ട്. മഴ കുറഞ്ഞതോടെ മലയോര മേഖലയിലും മറ്റിടങ്ങളിലും ശുദ്ധജല ക്ഷാമം നേരിടുമ്പോള്‍ ഒരിക്കലും വറ്റാത്ത പ്രകൃതിയുടെ വരദാനമായ നീരുറവകളില്‍ നിന്നു കുടിവെള്ളം ശേഖരിക്കുകയാണ് ഇവിടത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."