HOME
DETAILS
MAL
കൊവിഡ്-19: ബഹ്റൈനിലെ പുതിയ 73 രോഗികളില്‍ 72 പേരും വിദേശികള്‍
backup
April 11 2020 | 15:04 PM
മനാമ: ബഹ്റൈനിൽ ശനിയാഴ്ച വൈകിട്ടുവരെ സ്ഥിരീകരിച്ച പുതിയ 73 കൊവിഡ് കേസുകളില്‍ 72 പേരും വിദേശികളായ തൊഴിലാളികളാണെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ മലയാളികളുള്പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.
അതേസമയം ഇവരെല്ലാവരും ഹിദ്ദ് മേഖലയിലെ പ്രവാസികളാണെന്നാണ് കരുതുന്നത്. നേരത്തെ ഹിദ്ദില്‍ തൊഴിലാളികള്‍ സംഘമായി താമസിക്കുന്ന സ്ഥലത്ത് നിന്നും വിദേശികളായ 41 പേരെ കണ്ടെത്തിയിരുന്നു. ഇതോടെ ശനിയാഴ്ച വൈകിട്ട് വരെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 459 ആയി. 551 പേര് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."