HOME
DETAILS

മഴയില്‍ നഗരം വെള്ളത്തില്‍

  
backup
June 08 2018 | 03:06 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

 

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: കാലവര്‍ഷം ശക്തിപെട്ടതോടെ തലസ്ഥാന നഗരത്തില്‍ കാലവര്‍ഷം പെയ്തിറങ്ങി. റോഡുകളും തോടുകളും പുഴയായൊഴുകി വീടുകളിലും വെള്ളം കയറിയതോടെ നഗരം മണിക്കൂറുകള്‍ വെള്ളക്കെട്ടിലായി.
നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണത് ഗതാഗതവും തടസപ്പെടുത്തി. കാലവര്‍ഷം ശക്തിപെട്ടതോടെ ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ പുലര്‍ച്ചയോടയാണ് തോരാ മഴയായി പെയ്തത്. ഉച്ച വരെ നിര്‍ത്താതെ പെയ്ത മഴയില്‍ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളും റോഡുകളും വെള്ളത്തിലായി. ഓടകളും തോടുകളും നിറഞ്ഞ് വെള്ളം ഒഴുകിയതോടെ വാഹനങ്ങളും കാല്‍നട യാത്രക്കാരും വലഞ്ഞു.
സ്‌കൂള്‍ സമയം കനത്ത് പെയ്ത മഴയിലായിരുന്നു കുട്ടികളുടെ യാത്ര. ചില ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടില്‍ വാഹനങ്ങളും മുങ്ങിയതോടെ പലയിടത്തും ഗതാഗത തടസമുണ്ടായി. സ്‌കൂളുകളിലും ഓഫിസുകളിലുമെത്താന്‍ ജനങ്ങള്‍ വാഹനങ്ങള്‍ക്കായി നെട്ടോട്ടമായി. ഓടകള്‍ പലതും നിറഞ്ഞൊഴുകിയതിനാല്‍ റോഡും തോടും തിരിച്ചരിയാന്‍ കഴിയാതെയായി. കിഴക്കോകോട്ട, തമ്പാനൂര്‍, ആര്യശാല, കമലേശ്വരം, കല്ലാട്ട്മുക്ക്, പഴഞ്ചിറ, മണക്കാട്, ചാക്ക, പേട്ട, കണ്ണമ്മൂല, മുട്ടത്തറ, ശ്രീവരാഹം കൂടാതെ തീരദേശ മേഖലയിലും വെള്ളക്കെട്ട് ദുരിതമായി. ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നു.
കമലേശ്വരം വാര്‍ഡില്‍ മാത്രം നൂറ്റിയന്‍പതോളം വീടുകളിലാണ് വെള്ളം കയറിയത്. കരിയല്‍ തോട് ശുചീകരിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇവിടെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്. ഇത് കാരണം ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളിലേക്ക് മലിന ജലം ഇരച്ചു കയറുകയായിരുന്നു.
കെ.ബി.എ.സി ലൈന്‍, ഗംഗാനഗര്‍, നീലാറ്റിന്‍കര, ആര്യന്‍കുഴി ഭാഗങ്ങളിലാണ് വീടുകളിലും സമീപത്തും വെള്ളം കയറിയത്. പല വീടുകളിലും പുറത്ത് ഇറങ്ങാന്‍ കഴിയാത്ത വിധം വെള്ളക്കെട്ട് രൂക്ഷമാണ്. മഴ കനത്താല്‍ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. കമലേശ്വരം വാര്‍ഡിലെ വെള്ളക്കെട്ടിന് പരിഹാരമാകേണ്ട കരിയല്‍ തോട് മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നിലച്ചതാണ് ദുരിതം വിതച്ചത്. ദേശീയപാത നിര്‍മാണത്തിനായി കള്‍വര്‍ട്ട് അടച്ചതും മറ്റൊരു കുരുക്കായി. അഞ്ചു വാര്‍ഡുകളിലൂടെ ഒഴുകുന്ന കരിയല്‍ തോടിന്റെ പ്രധാന ഭാഗം കമലേശ്വരത്താണ്.
അതിനാല്‍ മഴ പെയ്താല്‍ ഇവിടെ വെള്ളം കയറുക പതിവാണ്. ഏഴു സ്ഥലങ്ങളിലാണ് മരം ഒടിഞ്ഞ് വീണത്. സംസ്‌കൃത കോളജ്, കരുമം തിരുവല്ലം റോഡില്‍ കൃഷ്ണ നഗര്‍, വയലില്‍ക്കട, പി.ടി.പി നഗര്‍, കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപം എന്നിവിടങ്ങളില്‍ മരം വീണതും ഗതാഗത തടസമായി.
രണ്ടു മണിക്കൂറിലധികം പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം ഇവ മുറിച്ച് മാറ്റിയത്. രാത്രിയില്‍ മഴ കനത്താല്‍ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകാനും വീടുകളില്‍ വെള്ളം കയറാനും സാധ്യതയേറെ.
മഴയും മാലിന്യവും പനി ഉള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് ഇടയാക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago