HOME
DETAILS

കയര്‍ നിര്‍മാണ മേഖലയില്‍ മരണമണി മുഴങ്ങുന്നു

  
backup
June 08 2018 | 04:06 AM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



കോവളം: ജില്ലയില്‍ കയര്‍ നിര്‍മ്മാണ മേഖലയില്‍ മരണ മണി മുഴങ്ങുന്നു. ചകിരി നിര്‍മാണത്തിന് പച്ചത്തൊണ്ട് കിട്ടാതായതാണ് തിരുവനന്തപുരം ജില്ലയിലെ കയര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരം തിങ്ങിയ നാടായിട്ടും കേരളത്തില്‍ ലഭ്യമായ തൊണ്ടെല്ലാം കൂടിയ വില പ്രതീക്ഷിച്ച് അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതാണ് കേരളത്തിലെ കയര്‍ വ്യവസായ സംഘങ്ങള്‍ക്ക് പച്ചത്തൊണ്ട് ലഭിക്കാത്തതിന് കാരണം.
ജില്ലയില്‍ പ്രതിവര്‍ഷം 60 കോടി പച്ചതൊണ്ട് ശേഖരിക്കുന്നുണ്ട്. ജില്ലയിലെ 52 ഓളം വരുന്ന കയര്‍ സംഘങ്ങള്‍ക്കും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 5 ഫാക്ടറികള്‍ക്കും കയര്‍നിര്‍മാണത്തിന് പ്രതിവര്‍ഷം മൂന്ന് കോടി തൊണ്ടാണ് ആവശ്യമായുള്ളത്. ഇതുപോലും ലഭിക്കാത്തതാണ് കയര്‍മേഖലയെ അകാല മരണത്തിലേക്ക് തള്ളിവിടുന്നത്.
ജില്ലയിലെ കയര്‍സംഘങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന 7000ത്തോളം കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. നേരത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്നത് കയര്‍ മേഖലയാണ്. പില്‍കാലത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിന് ആനുപാതികമായി വേതന വര്‍ധനവില്ലാതായതും കിട്ടുന്ന തുച്ഛമായ തുക നിത്യവൃത്തിക്ക് പോലും തികയാതായതോടെയും പലരും കയര്‍ മേഖലയില്‍ നിന്നും പിന്തിരിഞ്ഞു.
ഇതോടൊപ്പം പച്ചതൊണ്ട് ലഭിക്കാതെ പലദിവസങ്ങളിലും ജോലിയില്ലാതായതും പലരെയും ഈ മേഖലയില്‍ നിന്ന് അകറ്റി. നിലവില്‍ മറ്റ് ജോലികളൊന്നും വശമില്ലാത്തവരും മറ്റ് ജോലികള്‍ ചെയ്യാനുള്ള ആരോഗ്യമില്ലാത്ത സാധാരണക്കാരായ ആളുകളുമാണ് കയര്‍മേഖലയില്‍ ജോലിചെയ്യുന്നവരിലേറെയും.
കേരളത്തില്‍ നിന്നും ഇടനിലക്കാര്‍ വഴി ശേഖരിക്കുന്ന പച്ചതൊണ്ട് ഒന്നിന് 80 പൈസ മുതല്‍ ഒരു രൂപവരെയാണ് വിലയായി നല്‍കുന്നത്. ഇത് കയര്‍ സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ പരമാവധി ഒരു രൂപ എഴുപത്തിയഞ്ച് പൈസയാണ് ലഭിക്കുന്നത്. എന്നാല്‍ ഇതേ തൊണ്ട് തമിഴ്‌നാട്ടില്‍ വിറ്റാല്‍ ഒരു തൊണ്ടിന് മൂന്നര രൂപവരെ വില ലഭിക്കും. ഇതാണ് പച്ചതൊണ്ട് ശേഖരിക്കുന്നവര്‍ ഇത് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ കാരണം. അവിടെ നിന്നും തൊണ്ടിനെ ചകിരിയാക്കി അവര്‍ പറയുന്നവിലക്ക് വാങ്ങേണ്ട ഗതികേടും ഇവിടത്തെ കയര്‍ സംഘങ്ങള്‍ക്കുണ്ട്.
ഇതോടൊപ്പം വിദേശരാജ്യങ്ങളില്‍ കാര്‍ഷികാവശ്യത്തിന് പ്രതലമൊരുക്കാനുള്ള ചകിരി ചിപ്‌സിന്റെ രൂപത്തിലും തമിഴ് നാട്ടില്‍ നിന്നും വിദേശത്തേക്ക് ചകിരി കയറ്റി അയക്കുന്നുണ്ട്. കയര്‍ മേഖലയിലെ തൊഴിലാളികളില്‍ ഗണ്യമായ ഇടിവുണ്ടായതോടെ തൊഴിലാളി യൂനിയനുകളും കയര്‍തൊഴിലാളികളെ കൈവിട്ട അവസ്ഥയിലാണ്.
തൊണ്ടിന്റെ ലഭ്യത കുറഞ്ഞതോടെ മരണ മണിമുഴങ്ങുന്ന കയര്‍മേഖലയെ രക്ഷപ്പെടുത്താന്‍ പച്ചതൊണ്ട് പിടിച്ചെടുക്കല്‍ സമരവുമായി സി.ഐ.ടി.യു യൂനിയന്‍ വീണ്ടും രംഗത്തെത്തിയത് ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കയര്‍ സംഘങ്ങളിലെ ജീവനക്കാരും തൊഴിലാളികളും.


തമിഴ്‌നാട്ടിലേക്ക് പച്ചത്തൊണ്ട് കയറ്റിക്കൊണ്ട് പോകുന്ന വാഹനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago