HOME
DETAILS

ഇവരുടെ രോദനം കേള്‍ക്കുമോ മുഖ്യമന്ത്രീ...

  
backup
April 12 2020 | 01:04 AM

veenduvicharam-2

 

പതിവുപോലെ ശനിയാഴ്ച ഉച്ചയ്ക്കു മുമ്പേ തന്നെ 'വീണ്ടുവിചാരം' എഴുതി പൂര്‍ത്തിയാക്കി ഫയല്‍ ചെയ്ത ഉടനെയാണ് ദുബൈയില്‍ നിന്ന് സുഹൃത്ത് ജലീലിന്റെ ഫോണ്‍ വിളി വരുന്നത്.
'ഇത്തവണത്തെ' വീണ്ടുവിചാരം 'നിങ്ങള്‍ പാവപ്പെട്ട പ്രവാസി മലയാളികളുടെ സങ്കടഹരജി അവതരിപ്പിക്കാനായി മാറ്റിവയ്ക്കുമോ?' - മുഖവുര കൂടാതെ അദ്ദേഹം ചോദിച്ചു.
സത്യത്തില്‍, ചോദ്യമെന്നല്ല അതിനെ വിശേഷിപ്പിക്കേണ്ടത്. അതൊരു അഭ്യര്‍ഥന.., അല്ല, ഒരു വിലാപം തന്നെയായിരുന്നു.


ജലീല്‍, ദുബൈയില്‍ സങ്കടകരമായ അവസ്ഥയില്‍ ജീവിക്കുന്നയാളല്ല, അത്യാവശ്യം നല്ല സ്ഥിതിയില്‍ കഴിയുന്നയാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അടുത്ത വാചകമായി ഇങ്ങനെ പറഞ്ഞു: ഞാന്‍ നിങ്ങളോട് എഴുതാന്‍ പറയുന്നത് എനിക്കു വേണ്ടിയല്ല, ഇവിടെ ലേബര്‍ ക്യാംപിലും കുടുസ്സുമുറികളിലുമൊക്കെ തിങ്ങി ഞെരുങ്ങി കഴിയുന്ന സാധാരണക്കാര്‍ക്കു വേണ്ടിയാണ്. അവരെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. പ്ലീസ്..., നിങ്ങള്‍ക്കതിന് പുണ്യം കിട്ടും'.


പ്രവാസി മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച ഒരു മന്ത്രിയുടെ വാക്കുകള്‍ മനസ്സിലുയര്‍ത്തിവിട്ട ക്ഷോഭത്തിന്റെ തീക്ഷ്ണതയിലായിരുന്നു ജലീല്‍.
'അദ്ദേഹമെന്താണു പറഞ്ഞത്, 'ഞങ്ങളുടെ മക്കളും പ്രവാസികളാണ്, അവരും നാട്ടിലെത്താനാകാതെ അവിടെ കഴിയുകയാണ് എന്നല്ലേ? വലിയ വലിയ പദവികളിലിരിക്കുന്ന അവരുടെയെല്ലാം മക്കള്‍ സെവന്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് ഒന്നോ രണ്ടോ മൂന്നോ മാസത്തെ ക്വാറന്റൈനൊന്നും ഒരു പ്രശ്‌നമല്ല'.
'അതു പോലെയല്ല സാധാരണക്കാരും ദരിദ്രരുമായ പ്രവാസികള്‍. നാട്ടില്‍ കഴിയുന്ന വീട്ടുകാര്‍ക്കു മൂന്നു നേരവും പട്ടിണിയില്ലാതെ കഴിയാന്‍ ഇവിടെ ഏറ്റവും പരിമിതമായ സൗകര്യങ്ങളില്‍, അര്‍ദ്ധ ദാരിദ്ര്യത്തില്‍ ജീവിച്ചു വന്നവരാണവര്‍. അവര്‍ക്കിപ്പോള്‍ പണിയില്ല. അതിനാല്‍ത്തന്നെ അന്നത്തിനു വഴിയില്ല. പുറത്തിറങ്ങാനാവില്ല. ഒറ്റമുറിയില്‍ തിങ്ങി ഞെരുങ്ങി ഏറെ നാള്‍ കഴിഞ്ഞാല്‍ മാനസിക നില തെറ്റുമോ എന്ന ഭയത്തിലാണവര്‍'.


ലേബര്‍ ക്യാംപുകളിലെയും കുറഞ്ഞ വരുമാനക്കാര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലെയും ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. അത്തരമിടങ്ങളില്‍ ഒരേ മുറിയില്‍ ഒന്നിലേറെ തട്ടുള്ള ഒട്ടേറെ കട്ടിലുകളുണ്ടാകും. ഓരോ കട്ടിലിനും ഒന്നിലേറെ അവകാശികളുമുണ്ടാകും. മാറി മാറിയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനാല്‍ അത്രയും പേരുടെ ഭാരം ആ മുറികള്‍ അനുഭവിച്ചിരുന്നില്ല.
ഇപ്പോള്‍ പുറത്തിറങ്ങാനാവില്ല. മുറിക്കകത്ത് അത്രയും പേര്‍ക്ക് ഒന്നിച്ച് എത്ര നേരം കഴിയാനാകും?


പല ക്യാംപുകളിലും ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നു. സന്നദ്ധസംഘടനകള്‍ ഭക്ഷണമെത്തിക്കുന്നതിനാലാണ് പട്ടിണി കൂടാതെ കഴിയാനാകുന്നത്. അതൊക്കെ എത്രനാള്‍ പ്രതീക്ഷിക്കാനാകും?
ഇതിനിടയില്‍ നാട്ടിലെ കാര്യമാലോചിക്കുമ്പോള്‍ മനസ്സു പിടയ്ക്കും. ഭാര്യയും മക്കളുമൊക്കെ എങ്ങനെ കഴിയുന്നു എന്ന വേവലാതിയാണ് എപ്പോഴും.
'ഇവിടെ നിന്ന് എല്ലാ പ്രവാസി മലയാളികളെയും നാട്ടിലെത്തിക്കണമെന്നല്ല ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്. സെവന്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളില്‍ വിരാജിക്കുന്നവര്‍ മുതല്‍ അത്യാവശ്യ സൗകര്യമുള്ളവര്‍ വരെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. കൊവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ പെടാതിരിക്കാനുള്ള ജീവിതസാഹചര്യം അവര്‍ക്കുണ്ട്. രക്ഷിക്കേണ്ടത്, നാട്ടിലെത്തിക്കേണ്ടത് ആ പാവങ്ങളെയാണ് '.
ഒട്ടേറെപ്പേര്‍ താമസിക്കുന്നിടങ്ങളില്‍ ഒരാള്‍ക്കു കൊവിഡ് ബാധയുണ്ടായാലുള്ള ഭീകരതയാണ് അവരെ ഞെട്ടിക്കുന്നത്. ഒരു മീറ്റര്‍ അകലം പാലിച്ചു കഴിയാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരല്ലല്ലോ അവര്‍.
തങ്ങളില്‍ത്തന്നെ എല്ലാവരെയും ഉടനടി നാട്ടിലെത്തിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നില്ല.


ദുരിതജീവിതം നയിക്കുന്നവരില്‍ കൊവിഡ് ബാധയില്ലെന്ന് പരിശോധിച്ചു തീര്‍ത്തും ബോധ്യപ്പെട്ടവരെ മാത്രം നാട്ടിലേയ്ക്കു കൊണ്ടു വന്നാല്‍ മതി. നാട്ടിലെത്തിയ ഉടനെ വിമാനത്താവളത്തില്‍ നിന്നു നേരേ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ക്യാംപില്‍, ആവശ്യപ്പെടുന്നത്ര ദിവസം ക്വാറന്റൈനില്‍ കഴിയാനും അവര്‍ സന്നദ്ധരാണ്.
സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല തങ്ങളെ കൂട്ടത്തോടെ നാട്ടിലെത്തിക്കല്‍ എന്നും അവര്‍ പറയുന്നു. സൗജന്യമായി വിമാനത്തില്‍ കൊണ്ടുപോകണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. അങ്ങനെ ചെയ്താല്‍ സര്‍ക്കാരിന്റെ സന്മനസ്സ്.


സ്വന്തം പോക്കറ്റില്‍ നിന്നു ടിക്കറ്റ് എടുത്തു പോരാന്‍ തയാറാണ്. ഏപ്രില്‍ 14 നു ശേഷം സര്‍വിസ് നടത്താന്‍ പല വിമാനക്കമ്പനികളും തയാറാണ്. തീരുമാനമെടുക്കേണ്ടത് ഇവിടത്തെ ഭരണാധികാരികളാണ്.
'കൂട്ടത്തോടെ എത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ താമസിപ്പിക്കല്‍ ചെലവേറിയ കാര്യമല്ലേ എന്നാകും ഒരു പക്ഷേ സര്‍ക്കാരിന്റെ ഭയം. അക്കാര്യത്തിലും വേവലാതി വേണ്ട. സര്‍ക്കാരിന് ചില്ലിക്കാശിന്റെ ചെലവില്ലാതെ അത് ഭംഗിയായി നടപ്പാക്കാനാവും' - ജലീല്‍ വിശദീകരിച്ചു. കേരളത്തിലെ മതനേതാക്കളോട് മുഖ്യമന്ത്രി ഒരാഹ്വാനം നടത്തിയാല്‍ മതി. അവരുടെ കീഴിലുള്ള സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഹോസ്റ്റലുകളും മതപാഠശാലകളും മുതല്‍ ആരാധനാലയങ്ങള്‍ വരെ തുറന്ന മനസ്സോടെ വിട്ടു നല്‍കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം നല്‍കാനും കേരളത്തില്‍ ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരുണ്ടാകും.


' ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു അഭ്യര്‍ഥനയായി സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുവാന്‍ എത്ര തിരക്കിനിടയിലാണെങ്കിലും നിങ്ങള്‍ ഇത്തിരി സമയം കണ്ടെത്തണം'. സ്‌നേഹമസൃണമായ നിര്‍ബന്ധത്തോടെയാണ് സുഹൃത്ത് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
ആ ചുമതലയേറ്റെടുത്ത് പാവപ്പെട്ട പ്രവാസിമലയാളികള്‍ക്കായി ഈ നിവേദനം മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു, ആശ നല്‍കുന്ന നടപടി പ്രതീക്ഷിച്ചുകൊണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago