കൊവിഡ്-19: സഊദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി
റിയാദ്: കൊവിഡ്സ-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി. മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച സാഹചര്യത്തിലാണ് അനിശ്ചിതമായി കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചത്. ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കര്‍ഫ്യൂ തുടരാന്‍ രാജാവ് ഉത്തരവിട്ടത്. മാര്‍ച്ച് 22 ന് 21 ദിവസത്തേക്കായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്തെ വിവിധ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ഏര്‍പ്പെടുത്തയ പ്രത്യേക നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും തുടരാനാണ് തീരുമാനം. നേരത്തെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളും 13 പ്രവിശ്യകളിലെ യാത്രാനിയന്ത്രണങ്ങളും തുടരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസിന്റെ വ്യാപനം തടയാനുളള നടപടികളുടെ ഭാഗമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവക്കാണ് പ്രഥമ പരിഗണന. ഇതു സംരക്ഷിക്കുന്നതിനാണ് കര്‍ഫ്യൂ തുടരുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഇതോടെ, വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതും വൈകുമെന്നാണ് കരുതുന്നത്. നിലവില്‍ സഊദി പൗരന്മാരെ തിരിച്ചെത്തിക്കാന്‍ വിദേശത്തു നിന്നും സഊദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാൽ മറ്റു സർവ്വീസുകൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."