HOME
DETAILS

കീഴാള ശബ്ദം സാഹിത്യ തറവാടുകളുടെ അകത്തളങ്ങളിലെത്തിച്ചത് ടി.കെ.സി വടുതല: പൂയപ്പിള്ളി തങ്കപ്പന്‍

  
backup
July 04 2016 | 04:07 AM

%e0%b4%95%e0%b5%80%e0%b4%b4%e0%b4%be%e0%b4%b3-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%b1%e0%b4%b5%e0%b4%be

കൊച്ചി: കേരളത്തില്‍ കീഴാളരുടെ ശബ്ദം സാഹിത്യ തറവാടുകളുടെ അകത്തളങ്ങളിലെത്തിച്ചത് ടി.കെ.സി വടുതലയാണെന്ന് അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ പൂയപ്പിളളി തങ്കപ്പന്‍. ടി.കെ.സി വടുതല അനുസ്മരണം വസതിയങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുഖ്യധാരയിലെന്നല്ല ഒരു ധാരയിലും പങ്കാളിത്തമില്ലാതെ അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഒരു വിഭാഗത്തില്‍ ജനിച്ച ടി.കെ.സി ആണ് കേരളത്തില്‍ കീഴാളരുടെ ശബ്ദം സാഹിത്യ തറവാടുകളുടെ അന്തപുരത്തിലെത്തിച്ചത് എന്നത് ചരിത്ര സത്യമാണ്. വരേണ്യ വര്‍ഗത്തിന്റെ ജീവിതത്തോട് ബന്ധപ്പെട്ട് മാത്രമാണ് മലയാളത്തില്‍ സാഹിത്യം രൂപവത്കൃതമായിട്ടുളളത്. സാമൂഹികമായും സാമ്പത്തികമായും ഏറ്റവുമധികം സമ്മര്‍ദം അനുഭവിക്കപ്പെട്ട പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സാഹിത്യകലാരംഗത്തുളള സേവനങ്ങളെയും വിലമതിക്കുക പോയിട്ട് ശ്രദ്ധിക്കുക പോലുമില്ലാതിരുന്ന കാലമായിരുന്നു അത്. 1921 ല്‍ ജനിച്ച ടി.കെ.സി വടുതലയ്ക്ക് അന്നത്തെ കാലഘട്ടത്തിന്റെ ഭീകരാവസ്ഥ അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആ അനുഭവമാണ് അദ്ദേഹത്തിന്റെ ഭാവനയെ പ്രചോദിപ്പിച്ചതും അതിന്റെ ഊഷ്മളതയില്‍ നിന്നുമാണ് വളരെ ഹൃദയദ്രവീകരണ ക്ഷമമായിട്ടുള്ള കൃതികള്‍ ഉത്ഭവിച്ചിട്ടുളളതെന്നും പൂയപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ എ.കെ. അംബികന്‍ അധ്യക്ഷനായി. ടി.കെ.സിക്കൊപ്പം നാടകത്തിലും കഥാപ്രസംഗത്തിലും സഹകരിച്ച പി.കെ പ്രകാശനെ ചടങ്ങില്‍ ആദരിച്ചു. ഫൗണ്ടേഷന്‍ അംഗങ്ങളുടെ മക്കളില്‍ പത്താം തരത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമേദിച്ചു. എയ്ഞ്ചല്‍ ജോളിക്കു വേണ്ടി മാതാവ് പുരസ്‌കാരം ഏറ്റുവാങ്ങി. പത്താം തരത്തില്‍ മികച്ച വിജയം നേടിയ ശ്രീചന്ദനയെ ചടങ്ങില്‍ അനുമോദിച്ചു. കൗണ്‍സിലര്‍ ഒ.പി. സുനില്‍, പി.എന്‍. സീനുലാല്‍, ഐ.കെ. രാജു, ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങിയവര്‍ ടികെസിയെ അനുസ്മരിച്ചു.ടി.കെ.സി വടുതല ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.എം ശരത് ചന്ദ്രന്‍, ചന്ദ്രഹാസന്‍ വടുതല, ടി.കെ.സി വടുതല ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീകല ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago