ഉപയോഗശൂന്യമായ മത്സ്യം പിടികൂടി
മാനന്തവാടി: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായതും ചീഞ്ഞതുമായ മത്സ്യം പിടികൂടി. എടവക പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കടവിലെ ചിക്കന്‍ സ്റ്റാളില്‍ വില്‍പ്പനക്കായി വെച്ചിരുന്നതും ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതുമായ 75 കിലോയോളം മത്സ്യം പിടികൂടിയത്. ഓല മീന്‍, അയല, കിളിമീന്‍ എന്നിവയാണ് പിടികൂടി നശിപ്പിച്ചത്.
ആദ്യഘട്ടമെന്ന നിലക്ക് പിഴ ഈടാക്കാതെ രണ്ട് ദിവസത്തിനുള്ളില്‍ കട മുഴുവന്‍ വൃത്തിയാക്കിയതിന് ശേഷം മാത്രമെ വില്‍പ്പന നടത്താന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. പ്രശാന്ത്, എം.വി സജോയ്, സ്‌നോബി അഗസ്റ്റിന്‍, പഞ്ചായത്ത് സെമ്രകട്ടറി ഇ.കെ ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എസ്. ശ്രീകുമാര്‍, ജീവനക്കാരായ ജി. മനോജ്, എന്‍.പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."