പച്ചപ്പിനെ വീണ്ടെടുക്കാന്‍ ഫലവൃക്ഷ തൈകളുമായി തൊഴിലുറപ്പ് പ്രവര്‍ത്തകര്‍
കുറ്റ്യാടി: അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെ വീണ്ടെടുക്കാന്‍ ഫലവൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിച്ച് തൊഴിലുറപ്പു പ്രവര്‍ത്തകര്‍. കുറ്റ്യാടി പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് ഈ മാതൃകാപരമായ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നാലുമാസം കൊണ്ട് 25000 ത്തിലധികം ഫലവൃക്ഷത്തൈകളാണ് ഇവര്‍ ഉല്‍പാദിപ്പിച്ചിച്ചിരിക്കുന്നത്.
തീര്‍ത്തും ജൈവവളം ഉപയോഗിച്ച് വളര്‍ത്തിയെടുത്ത തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാട്ടുമരങ്ങളായ പേരയ്ക്ക, നെല്ലി, പുളി, തേന്‍ പുളി, സീതപ്പഴം എന്നിവയ്ക്ക് പുറമെ വിവിധയിനം മറുനാടന്‍ ഇനങ്ങളും കൃഷിയിടത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. വൃക്ഷത്തൈകളുടെ പരിപാലന ചുമതലയും തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്തിലെ വിദ്യാലയങ്ങള്‍, യുവജന സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."