കൊവിഡിനെതിരായ വാക്‌സിന്‍ സെപ്റ്റംബറോടെ സജ്ജമാകുമെന്ന് ഗവേഷകര്‍
ലണ്ടന്‍: ലോകത്തിന് പ്രതീക്ഷ പകര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍.
കൊവിഡിനെതിരായ വാക്‌സിന്‍ സെപ്റ്റംബറോടെ സജ്ജമാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് ഗവേഷക സംഘത്തിലെ പ്രൊഫ. സാറ ഗില്‍ബര്‍ട്ട് പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമാകുമെന്ന് 80 ശതമാനത്തോളം ആത്മവിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി. എല്ലാം ശുഭമായി നടന്നാല്‍ സെപ്റ്റംബറില്‍ തന്നെ വാക്‌സിന്‍ സജ്ജമാകുമെന്ന് സാറാ ഗില്‍ബര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.
യു.കെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അവസരം വളരെ കുറവാണ്. അതിനാല്‍ രോഗപ്പകര്‍ച്ച കൂടുതലുള്ള മറ്റേതെങ്കിലും സ്ഥലത്ത് പരീക്ഷണം നടത്താനാണ് ഗവേഷകരുടെ തീരുമാനം.
നേരത്തെ വാക്‌സിന്‍ പരീക്ഷണത്തിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 21 കോടി യൂറോയാണ് വാക്‌സിന്‍ വികസനത്തിനായി യു.കെ ചെലവഴിക്കുക. വിവിധ ലോകരാജ്യങ്ങള്‍ വാക്‌സിന്‍ വികസനത്തിന് സഹകരിക്കുന്നുണ്ട്. പരീക്ഷണം വിജയമെന്ന് കണ്ടാല്‍ ലക്ഷക്കണക്കിന് ഡോസുകള്‍ വാങ്ങുമെന്നാണ് യു.കെ അറിയിച്ചിരിക്കുന്നത്. അതേസമയം വാക്‌സിന്‍ സജ്ജമാകാന്‍ ഒരുവര്‍ഷത്തോളം വേണ്ടിവരുമെന്നാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റുഗവേഷക സംഘങ്ങളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."