ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കണം: ഹൈദരലി തങ്ങള്‍
മലപ്പുറം: ഇന്ത്യയിലും വിദേശത്തും കോവിഡ്- 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കെ.എം.സി.സി അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാ പിന്തുണയും സഹായവും എത്തിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. നഴ്‌സുമാര്‍ക്കു ഭക്ഷണമെത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പലരും സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് പ്രതിരോധപ്രവര്‍ത്തിനിറങ്ങുന്നത്. വേണ്ടത്ര മാസ്‌ക് പോലുമില്ലാതെയാണ് പലയിടത്തും നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. രോഗത്തിന്റെ ആദ്യനാളുകളില്‍ പോലും കൃത്യമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. പി.പി.ഇ കിറ്റ് പോലും പലര്‍ക്കും ലഭിച്ചതു കഴിഞ്ഞ ദിവസങ്ങളിലാണ്. രാജ്യത്തു കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണിപ്പോള്‍. വിദേശത്ത് കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ പോലുള്ള ജാഗ്രതാ നടപടികളുണ്ടെങ്കിലും ലേബര്‍ ക്യാമ്പുകളിലും മറ്റും നൂറുകണക്കിനാളുകള്‍ ഒരുമിച്ചു താമസിക്കുന്നത് ആശങ്കയ്ക്കു വഴിവയ്ക്കുന്നു.
ഇതില്‍ മലയാളികളുള്‍പ്പെടെ പലര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രങ്ങള്‍ അനിശ്ചിതകാലത്തേക്കു നീട്ടിയതോടെ പലരുടെയും വരുമാനമാര്‍ഗം തടസപ്പട്ടു. അതുകൊണ്ടു തന്നെ നാട്ടിലേക്കു വരാനുള്ള ആവശ്യം അവരുടെ ഭാഗത്തു നിന്ന് ശക്തമാവുകയാണ്.
മാത്രമല്ല, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കു സ്വയം ഐസൊലോഷനില്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ കെ.എം.സി.സി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."