HOME
DETAILS

ലോക്ക് ഡൗണ്‍: സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര റിപ്പോര്‍ട്ട് ഉടന്‍

  
backup
April 12 2020 | 03:04 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%ae


തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ തയാറാക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവര റിപ്പോര്‍ട്ട് ഉടന്‍. വിശദമായ റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള ക്വിക്ക് റിപ്പോര്‍ട്ടാണ് 15 ദിവസത്തിനകം തയാറാവുക. വിശദമായ റിപ്പോര്‍ട്ടിന് രണ്ട് മാസത്തോളം സമയം വേണ്ടി വരുമെന്നും ഇതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) അധികൃതര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വന്‍വരുമാന നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരം സംബന്ധിച്ച് പഠനം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പ്പിച്ചത്. രാജ്യത്തെ പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടെ സഹകരിപ്പിച്ചാവും ഗിഫ്റ്റ് റിപ്പോര്‍ട്ട് തയാറാക്കുക. ക്വിക്ക് റിപ്പോര്‍ട്ടിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഗിഫ്റ്റ് ഡയരക്ടര്‍ കെ.ജെ ജോസഫ് സുപ്രഭാതത്തോട് പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ വരുമാനവും ചെലവും സംബന്ധിച്ചായിരിക്കും പ്രധാനമായും ക്വിക്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുക. ഇക്കാലയളവിലെ സര്‍ക്കാരിന്റെ വരുമാന ഇടിവും രേഖപ്പെടുത്തും. സംസ്ഥാനത്തിന്റെ നികുതി വരുമാനം, നികുതിയേതര വരുമാനം, ജി.എസ്.ടി, കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിഹിതം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് ഇടപെടേണ്ട മേഖലകളിലെ സാമ്പത്തിക ചെലവ് സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.
ലോട്ടറി, മദ്യം തുടങ്ങിയവയാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രധാന നികുതി വരുമാനമാര്‍ഗങ്ങള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത്തരത്തിലുള്ള എല്ലാ വരുമാനങ്ങളും നിലച്ചിരിക്കുകയാണ്. ഈ വരുമാന നഷ്ടം എത്രകാലം കൊണ്ട് വീണ്ടെടുക്കാനാവും എന്ന കാര്യത്തിലും വ്യക്തത വേണം. ഇത്തരത്തില്‍ വിവിധ മേഖലകള്‍ക്കുണ്ടായിട്ടുള്ള സാമ്പത്തിക തിരിച്ചടികളും അവയില്‍ നിന്ന് കരകയറാനുമുള്ള മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയാകും വിശദമായ സാമ്പത്തിക റിപ്പോര്‍ട്ട് തയാറാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago