കാരുണ്യത്തിന് വിലക്കില്ല; കേരളത്തിന്റെ കരുതല്‍ കര്‍ണാടകയറിഞ്ഞു
രാജപുരം (കാസര്‍കോട്): കാരുണ്യത്തിന് വിലക്കില്ല, കൊട്ടിയടച്ച അതിര്‍ത്തി കടന്നെത്തിയ കേരളത്തിന്റെ കരുതല്‍ കര്‍ണാടക അറിഞ്ഞു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കര്‍ണാടക സുള്ള്യ നെട്ടണിഗെ മുഡന്നൂരിലെ ഫസലിന് മരുന്നെത്തിച്ചാണ് കേരള പൊലിസ് കാരുണ്യത്തിന്റെ പാത തുറന്നത്. കേരള അതിര്‍ത്തി കര്‍ണാടക കൊട്ടിയടച്ചപ്പോള്‍ വിദഗ്ധ ചികിത്സ കിട്ടാതെ 12 പേര്‍ മരിച്ചത് നോവായി നില്‍ക്കുമ്പോഴാണ് കര്‍ണാടകയിലെ രോഗിക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിച്ച് കേരള പൊലിസ് മാനവിക സ്‌നേഹത്തിന് മാതൃകയായത്. ഫസല്‍ നെട്ടണിഗെയിലെ കൂലി തൊഴിലാളിയാണ്. മരുന്ന് തീര്‍ന്ന വിവരം പൊലിസിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ലഭിച്ചതോടെ ഹോസ്ദുര്‍ഗ് പൊലിസ് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോറില്‍നിന്നു നിന്ന് മരുന്ന് സംഘടിപ്പിച്ചു. മരുന്നിന് വേണ്ടി കഷ്ടപ്പെടുന്ന വിവരമറിഞ്ഞ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ:എ.വി രാമദാസ് ഇടപെട്ട് സൗജന്യമായാണ് മരുന്ന് പോലിസിന് എത്തിച്ചു കൊടുത്തത്. മേല്‍പ്പറമ്പ് പൊലിസ് സ്‌റ്റേഷനിലെ ഫ്‌ളൈയിങ് സ്‌ക്വാഡ് ചട്ടഞ്ചാല്‍ വരെ മരുന്ന് എത്തിച്ചു. അവിടെനിന്ന് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ വി.പ്രേമസദന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലിസെത്തി ആദൂരിലേക്ക് മരുന്ന് കൊണ്ടുപോവുകയായിരുന്നു. അവിടെ എത്തുമ്പോള്‍ രാത്രിയായതിനാല്‍ സമീപത്തെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ഫ്രീസറില്‍ സൂക്ഷിച്ചതിനു ശേഷം ഇന്നലെ രാവിലെയാണ് എസ്.ഐ മുകുന്ദനും സംഘവും മരുന്നുമായി ഗ്യാളിമുഖയില്‍ കര്‍ണാടക മണ്ണിട്ട് മൂടിയ റോഡിനരികില്‍ എത്തിയത്. ഫസലിന്റെ ബന്ധവും ഒരു ആരോഗ്യപ്രവര്‍ത്തകനും മണ്‍കൂന കയറി ഇറങ്ങിയാണ് മരുന്നുവാങ്ങാന്‍ എത്തിയത്. എ.എസ്.ഐമാരായ എം.ടി.പി സൈഫുദ്ദീന്‍, മോഹനന്‍ എന്നിവരും മരുന്ന് എത്തിച്ച സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."