HOME
DETAILS
MAL
മാണി വന്നു, സുധീരന് ഇറങ്ങി; കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്ന് വിമര്‍ശനം
backup
June 08 2018 | 07:06 AM
തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ നിന്നും വി.എം സുധീരന് ഇറങ്ങിപ്പോയി. കെ.എം മാണിക്ക് രാജ്യസഭാ സീറ്റ് നല്കിയ തീരുമാനം സുതാര്യമല്ലെന്നും ബന്ധപ്പെട്ട രീതിയില്‍ ചര്‍ച്ച നടത്തിയില്ലെന്നും സുധീരന് പറഞ്ഞു. മുന്നണിയെ ശക്തിപ്പെടുത്തുന്നതല്ല തീരുമാനമെന്നും ഇതിന്റെ ഗുണഭോക്താക്കള്‍ ബി.ജെ.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് മാണിയുടെ തിരിച്ച് വരവിന് കനത്ത വില കൊടുക്കേണ്ടി വരും.ഏത് ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണോ തീരുമാനമെടുത്തത് അതിന്റെ വിപരീതഫലമാണുണ്ടാവുക എന്നും കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത്തരം തീരുമാനങ്ങളോട് യോജിക്കാനാവില്ല. ശക്തമായ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ്. പ്രതിഷേധ സൂചകമായി തന്റെ വിയോജിപ്പ് യു.ഡി.എഫ് യോഗത്തില്‍ അറിയിച്ച ശേഷം
വിട്ടുനില്‍ക്കുകയാണെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."