HOME
DETAILS
MAL
ആഘോഷമാക്കി മാംസ വ്യാപാരികള്‍
backup
July 04 2016 | 04:07 AM
നെട്ടൂര്‍: പെരുന്നാള്‍ വിപണി ആഘോഷമാക്കുകയാണ് ഇറച്ചിക്കച്ചവടക്കാര്‍. പെരുന്നാള്‍ വിഭവങ്ങളില്‍ മുഖ്യമായ എരുമ, പോത്ത്, ആട്, കോഴി എന്നിവ കച്ചവടക്കാര്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി.
കോഴി വില 138 രൂപയോളമെത്തിയിട്ടുണ്ട്. ആട് 500, ബീഫ് 260-280 ഇങ്ങനെയാണ് വില. പെരുന്നാള്‍ ദിവസത്തില്‍ വില കൂടുമോ എന്ന ശങ്കയിലാണ് നാട്ടുകാര്‍. നെട്ടൂര്‍ പ്രദേശത്ത് മാത്രം ഏഴ് ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നു.
പെരുന്നാള്‍ വിപണി ലക്ഷ്യമാക്കി നാട്ടില്‍ ആടുവളര്‍ത്തല്‍ സജീവമായിട്ടുണ്ട്. വീട്ടുകളില്‍ വളര്‍ത്തുന്ന ആടുകള്‍ പെരുന്നാള്‍ അടുക്കുന്നതോടെ കച്ചവടക്കാര്‍ നേരിട്ടെത്തി വില പറഞ്ഞുറപ്പിച്ച് വില്പനക്കെത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."