HOME
DETAILS
MAL
പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ച് കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെരെ കര്‍ശന നടപടി: യു.എ.ഇ
backup
April 12 2020 | 16:04 PM
ദുബൈ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ തിരിച്ച് കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ കര്‍ശന നടപടിയിലേക്ക്. അതത് രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനഃപരിശോധിക്കാനും രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്‌മെന്റ് പരിധി വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശി വല്‍ക്കരണ മന്ത്രാലയമാണിത് വ്യക്തമാക്കിയത്. ഏതൊക്കെ രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യു.എ.ഇ വ്യക്തമാക്കിയിട്ടില്ല.
ഓരോ രാജ്യങ്ങളുടെയും കോവിഡ് രോഗമില്ലാത്ത പൗരന്‍മാരെ നാട്ടിലെത്തിക്കാമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വിവിധ എംബസികളെ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."