ഇനിയും വലിയ തീരുമാനങ്ങള്‍ ഉണ്ടാകും; ന്യായീകരിച്ച് ചെന്നിത്തലയും
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കെഎം മാണിക്കു നല്കിയ തീരുമാനത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുത്തതല്ല. മറിച്ച് മാണി മുന്നണിയിലേക്ക് വരുന്നതിനു വേണ്ടിയാണ് സീറ്റ് നല്‍കിയത്. മാണി കൂടി മുന്നണിയിലെത്തിയാല്‍ യുഡിഎഫ് ശക്തിപ്പെടും.
2021 ല്‍ യുഡിഎഫിന് അധികാരത്തില്‍ വരാന്‍ സാധിക്കും. അക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ രണ്ട് രാജ്യസഭ സീറ്റുകള്‍ ലഭിക്കും. ഇതു രണ്ടും കോണ്‍ഗ്രസിനാണെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇനിയും വലിയ തീരുമാനങ്ങള്‍ ഉണ്ടാകും. നേതൃത്വം കൂടി എടുത്ത തീരുമാനമാണിത്. കാലഘട്ടങ്ങള്ക്കനുസരിച്ച തീരുമാനമാണിത്. മുന്നണി താല്പര്യങ്ങള്ക്കനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരും. നേതൃത്ത്വത്തിന്റെ തീരുമാനങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."