HOME
DETAILS

ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് വാഹനങ്ങളുടെ അലങ്കാരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

  
Shaheer
February 24 2025 | 13:02 PM

Kuwait has imposed strict restrictions on the decoration of vehicles on the occasion of the National Day celebration

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന/വിമോചന ദിന അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ജനറല്‍ ട്രാഫിക് വകുപ്പ്.  പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. ആഘോഷങ്ങള്‍ റോഡ് സുരക്ഷക്കോ ഗതാഗത തടസ്സത്തിനോ കാരണമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി കൂടിയാണ് ഈ നടപടികള്‍കൊണ്ടു ലക്ഷ്യമിടുന്നത്.

വാഹനങ്ങളുടെ മുന്‍വശത്തെയോ പിന്‍വശത്തെയോ വിന്‍ഡ്ഷീല്‍ഡുകളില്‍ ടിന്റിംഗ് നടത്തുന്നതും സ്റ്റിക്കറുകള്‍ പതിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ദൃശ്യപരതയെ തടസ്സപ്പെടുത്തുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതിനാലാണ് ഇത് നിരോധിച്ചിരിക്കുന്നത്. കൂടാതെ വാഹനത്തിന്റെ യഥാര്‍ത്ഥ നിറം സ്റ്റിക്കറുകള്‍, റാപ്പുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് മൂടുന്നതും അനുവദിക്കില്ല. വാഹനം തിരിച്ചറിയുന്നതിനും ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും സൗകര്യമൊരുക്കുന്നതിന് മുന്‍വശത്തെയും പിന്‍വശത്തെയും ലൈസന്‍സ് പ്ലേറ്റുകള്‍ എല്ലായ്‌പ്പോഴും കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണെമെന്നും നിര്‍ദേശത്തിലുണ്ട്.

വാഹനത്തിനു പുറത്ത് കൊടികളോ മറ്റോ സ്ഥാപിക്കുന്നതും വിലക്കിയിട്ടുണ്ട്. കാരണം ഇവ മറ്റുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കാനും അപകടങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. പതാകകള്‍ വാഹനമോടിക്കുമ്പോള്‍ കാറില്‍ നിന്നു തെറിച്ചുവീണാല്‍ ഇത് കാല്‍നടയാത്രക്കാരേയും മറ്റ് യാത്രികരേയും അപകടത്തില്‍ പെടുത്തിയേക്കാം.

റോഡ് സുരക്ഷ നിലനിര്‍ത്തുന്നതിനും അനാവശ്യമായ തടസ്സങ്ങള്‍ തടയുന്നതിനും ഈ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഗതാഗത കാര്യ, പ്രവര്‍ത്തന മേഖല എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടി വന്നേക്കാം. പൊതു സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് ദേശീയ അവധിക്കാല ആഘോഷങ്ങള്‍ ഉത്തരവാദിത്തത്തോടെ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത അധികൃതര്‍ ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  4 days ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  4 days ago
No Image

യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച്  ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍

uae
  •  4 days ago
No Image

കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  4 days ago
No Image

കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

uae
  •  4 days ago
No Image

വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്

National
  •  4 days ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  4 days ago
No Image

തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്‍കാന്‍ ബംഗളൂരു കോര്‍പറേഷന്‍; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ

National
  •  4 days ago
No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  4 days ago