വനം മന്ത്രി നേരിട്ടെത്തി; ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം
കണ്ണൂര്‍: കണ്ണൂർ ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കാനെത്തിയ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധങ്ങള്‍ക്ക് അവസാനം.വനം മന്ത്രി എകെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിഷേധക്കാര്‍ തയ്യറായത്.
മന്ത്രി എത്തി സംസാരിച്ചതോടെ പ്രതിഷേധക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനിൽക്കുകയായിരുന്നു. വെള്ളിയുടെയും ലീലയുടെയും വീട്ടിലേക്ക് മൃതദ്ദേഹങ്ങളുമായി ആംബുലന്‍സ് എത്തി. ആറളം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമായിരുന്നു മന്ത്രി ആറളം ഫാമിലേക്ക് പോയത്.നിങ്ങളെപോലെ പച്ച മനുഷ്യനാണ് താനെന്നും നിങ്ങള്‍ക്കുള്ളതുപോലെ ആ വേദന താനും പങ്കുവെയ്ക്കുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന്റെ താല്‍പര്യമനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു അനുഭവം ഈ നാട്ടുകാര്‍ക്ക് ഇനി ഉണ്ടാകാന്‍ പാടില്ല. അതിന് വളരെ ആസൂത്രിതമായ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ആവശ്യമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി സര്‍വകക്ഷിയോഗത്തില്ന് ശേഷം എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതല്‍ കാട്ടിലേക്ക് തുരത്തി ഓടിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ആര്‍ആര്‍ടിയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സമീപപ്രദേശങ്ങളില്‍ ആര്‍ആര്‍ടി സഹായം തേടുന്നതാണ്. ആനമതില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ജനവാസ മേഖലയില്‍ ലൈറ്റുകള്‍ സ്ഥാപിക്കും, ചിലയിടത്ത് താതാകാലിക ഫെന്‍സിങ് സ്ഥാപിക്കും.മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."