HOME
DETAILS

അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ

  
Sudev
February 24 2025 | 14:02 PM

Shikher Dhawan talks Shubhman gill will be the next indian captain

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനാവാൻ യുവതാരം ശുഭ്മൻ ഗില്ലിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെയുള്ള വിജയത്തിന് ശേഷമാണ് ധവാൻ ഇക്കാര്യം പറഞ്ഞത്. ടൂർണമെന്റിലെ ഇന്ത്യയുടെ പ്രകടനനങ്ങളെക്കുറിച്ചും മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു. 

'തീർച്ചയായും ഗിൽ ഇന്ത്യയുടെ ക്യാപ്റ്റനാകും. അദ്ദേഹം ഇപ്പോൾ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഒരു ദിവസം അദ്ദേഹം ക്യാപ്റ്റനാകുമെന്ന് ഉറപ്പാണ്. മത്സരങ്ങളിൽ താരങ്ങൾക്ക് അമിത ഭാരം ഉണ്ടാവരുതെന്നാണ് എനിക്ക് പറയാനുള്ളത്. താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിച്ചത് മികച്ച കാര്യമാണ്. വിരാട് കോഹ്‌ലി കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഡൽഹിക്ക് വേണ്ടി കളിച്ചിരുന്നു. ഈ സമയങ്ങളിൽ സ്റ്റേഡിയത്തിൽ ധാരാളം ആളുകൾ മത്സരം കാണാനും എത്തിയിരുന്നു,' ശിഖർ ധവാൻ പറഞ്ഞു. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാകിസ്താനെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 241 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ രോഹിത് ശർമയും സംഘത്തിനും സെമി ഫൈനലിലേക്ക് മുന്നേറാനും സാധിച്ചു.

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 111 പന്തിൽ പുറത്താവാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് ഫോറുകളാണ് വിരാടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറിയും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. 67 പന്തിൽ 56 റൺസാണ് അയ്യർ നേടിയത്. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്, ശുഭ്മാൻ ഗിൽ 56 പന്തിൽ 46 റൺസും നേടി. ഏഴ് ഫോറുകളാണ് ഗിൽ നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  15 hours ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  16 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  16 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  16 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  17 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  18 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  18 hours ago