HOME
DETAILS

നിപാ: കുപ്രചാരണങ്ങള്‍ ഗള്‍ഫിലും ഭീതിപടര്‍ത്തി

  
backup
June 08 2018 | 18:06 PM

nuipah-kupracharanangal-gulfilum

 

കേരളത്തിലെ നിപാ വൈറസ് ബാധ സംബന്ധിച്ച കുപ്രചാരണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. രോഗം ഗള്‍ഫിലെത്തുമെന്ന ആശങ്കയാണവര്‍ക്ക്. ഇതോടെയാണ് കേരളത്തില്‍ നിന്നെത്തുന്ന പഴം-പച്ചക്കറി വിപണിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്. കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരെ തെര്‍മല്‍ സ്‌കാനിങിന് വിധേയമാക്കുന്നുമുണ്ട്. കുവൈത്ത്, ബഹ്‌റെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യം കേരളത്തില്‍ നിന്നുള്ള കാര്‍ഗോ നിര്‍ത്തലാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം ദുബൈ, ഷാര്‍ജ, അബൂദബി രാജ്യങ്ങളും കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇത് പെരുന്നാള്‍ സീസണ്‍ സമയത്തെ കാര്‍ഗോ കയറ്റുമതിക്കും തിരിച്ചടിയായി.
കേരളത്തില്‍ നിപാ വൈറസ് ബാധ സംബന്ധിച്ച ഭീതിപരത്തിയത് സോഷ്യല്‍ മീഡിയകളാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എച്ച്.വണ്‍ എന്‍.വണ്‍ അടക്കമുള്ളവ പിടിപെട്ടുള്ള മരണങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്.
എന്നാല്‍, ആരോഗ്യവകുപ്പിന്റെ അവസരോചിത ഇടപെടല്‍ മൂലം മരണനിരക്ക് കുറയ്ക്കാനും രോഗപ്രതിരോധത്തിനും കഴിഞ്ഞെങ്കിലും ഡോക്ടര്‍ചമഞ്ഞും ഇല്ലാത്ത വിവരങ്ങള്‍ നല്‍കിയും ജനങ്ങളെ മുള്‍മുനയിലും ഭീതിയിലുമാക്കിയത് സോഷ്യല്‍ മീഡിയകളാണ്.
ആര്‍ക്കും എന്തും പറയാം,അതുവഴി ഭീതി പടര്‍ത്താം എന്നതാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ രീതി. വ്യാജ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ച് കേരളത്തില്‍ അക്രമങ്ങളുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ചതിന് പിറകെയാണ് നിപാ വൈറസ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
മുറിവൈദ്യന്മാരായ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും നിറഞ്ഞതോടെ ജനം പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. വായുവിലൂടെ രോഗം പടരുമെന്ന് പ്രചരിപ്പിച്ചതോടെ മാസ്‌ക്ക് കച്ചവടം പൊടിപൊടിച്ചു. സൗജന്യമായി ലഭിച്ചിരുന്ന മാസ്‌കുകള്‍ കച്ചവടം നടത്തി പണമുണ്ടാക്കിയവരും കുറവല്ല.
രോഗികളുമായി ആശുപത്രിയിലുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും പൊതുജനത്തെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത് സോഷ്യല്‍ മീഡിയയാണ്. ഒടുവില്‍ വ്യാജപ്രചാരണം നടത്തുന്നവരെ പിടികൂടാന്‍ തുടങ്ങിയതോടെയാണ് നിപയുടെ പേരിലുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് പരിധിവരെ അവസാനമുണ്ടായത്.

 

ഗള്‍ഫ് കാര്‍ഗോ വിപണിക്ക് തിരിച്ചടി


കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി വിദേശരാജ്യങ്ങളിലേക്ക് 150 മുതല്‍ 200 ടണ്‍ വരെ ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസില്ലാത്തതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് കാര്‍ഗോ കൂടുതല്‍ കയറ്റുമതിയുള്ളത്. മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി യു.എ.ഇ, സഊദി മേഖലയിലേക്കാണ് കൂടുതല്‍ കയറ്റുമതി. ഇതില്‍ യു.എ.ഇ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
ഗള്‍ഫിലേക്ക് വിമാനങ്ങള്‍ ഏറെയുളള കൊച്ചി വഴിയാണ് കാര്‍ഗോ കയറ്റുമതി കൂടുതലുള്ളത്. ദിനേന കൊച്ചിയില്‍നിന്ന് 100 മുതല്‍ 150 ടണ്‍ വരെ കാര്‍ഗോ കയറ്റി അയച്ചിരുന്നത് ഇപ്പോള്‍ 50 മുതല്‍ 75 വരെയായി. കരിപ്പൂരില്‍ 50 ടണ്ണില്‍ നിന്ന് 20ലേക്ക് താഴ്ന്നു.



പഴം, പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്ന്


കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്ന പഴം-പച്ചക്കറികള്‍ കൂടുതലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതല്ല. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും കൂടുതല്‍ പച്ചക്കറി എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. പൊള്ളാച്ചി, കോയമ്പത്തൂര്‍, കാരമട, തേനി, ബംഗളൂരു, മൈസൂരു, മധുരയിലെ ഒട്ടഛത്രം മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ എത്തുന്നത്. നേന്ത്രക്കായ, പഴം, ചേമ്പ്, ചേന തുടങ്ങിയവയാണ് സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്.
യു.എ.ഇ, കുവൈറ്റ്, ബഹ്‌റെയിന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. നേരത്തേ കേരളത്തില്‍ നിന്നുള്ള കറിവേപ്പിലയില്‍ വിഷത്തിന്റെ അംശം കൂടുതലെന്ന് പറഞ്ഞ് സഊദി അറേബ്യ നിര്‍ത്തലാക്കിയിരുന്നു. കേരളത്തില്‍ 20 അയാട്ട ഏജന്‍സികളും 60ലേറെ കയറ്റുമതി ഏജന്റെുമാരുമുണ്ട്. ഇവര്‍ക്ക് കീഴില്‍ ആയിരത്തിലേറെ തൊഴിലാളികളും. ഗള്‍ഫ് നാടുകളിലേക്കുള്ള നിയന്ത്രണം തൊഴില്‍ മേഖലയിലും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 

കാര്‍ഗോയിലും കൊള്ള


കേരളത്തില്‍ ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതിക്ക് നിയന്ത്രണം വന്നതോടെ തൃച്ചി, മുംബൈ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യുന്നവരുമുണ്ട്. കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ ഒഴിവാക്കിയാണ് കയറ്റുമതിക്കാര്‍ തൃച്ചി, മുംബൈ വിമാനത്താവളങ്ങള്‍ വഴി അയക്കുന്നത്. എന്നാല്‍, കേരളത്തിലെ നിയന്ത്രണം വിമാന കമ്പനികള്‍ മുതലെടുക്കുകയാണെന്ന് ഏജന്റുമാര്‍ പറയുന്നു.
ഒരു കിലോ ഉല്‍പ്പന്നത്തിന് 13 രൂപ വരെ അധികമാണ് തൃച്ചി വിമാനത്താവളത്തില്‍ ഈടാക്കുന്നത്. നഷ്ടം സഹിച്ചും ഗള്‍ഫിലെ ഏജന്‍സി നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയാണ്. കേരളത്തില്‍ ഒറ്റയടിക്ക് കാര്‍ഗോ നിലച്ചത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിയതായി ഏജന്റുമാര്‍ പറയുന്നു. നേരത്തെ കയറ്റി അയച്ച ഉല്‍പ്പന്നങ്ങളുടെ വില ഇതുവരെ ലഭിച്ചിട്ടില്ല. ലക്ഷങ്ങളാണ് ഇതോടെ പലയിടങ്ങളില്‍ നിന്നായി കിട്ടാനുള്ളതെന്ന് കേരളത്തിലെ പ്രമുഖ കയറ്റുമതി ഏജന്റ് പറഞ്ഞു.
കേരളത്തില്‍ നിപാ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഗള്‍ഫിലേക്കുള്ള കാര്‍ഗോ കയറ്റുമതി നിയന്ത്രണം പിന്‍വലിക്കാന്‍ കാലതാമസമെടുക്കും. നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ ആരോഗ്യവകുപ്പ് അടക്കം ഇടപെട്ട് പരിശോധന നടത്തിയാല്‍ മാത്രമെ നയന്ത്രണം പിന്‍വലിക്കാനാവൂ.
നിപാ വൈറസ് മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങള്‍ മുന്‍കരുതലെടുത്തു വരികയാണ്. ഇതിന്റെ ഭാഗമായാണ് കുവൈറ്റും, യു.എ.ഇ രാജ്യങ്ങളും കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നത്. കേരളത്തില്‍നിന്ന് കുവൈത്തില്‍ എത്തുന്ന യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കി വരികയാണ്.
യാത്രക്കാരന്റെ ശരീരോഷ്മാവ് 37 സെല്‍ഷ്യസില്‍ കൂടുതലാണെന്ന് വിമാനത്താവളത്തിലെ തെര്‍മല്‍ സ്‌കാനര്‍ വഴി ക്ലിനിക്കില്‍ കണ്ടെത്തിയാല്‍ ഇവരെ നിര്‍ദേശിക്കപ്പെട്ട ക്ലിനിക്കിലേക്ക് മാറ്റും.
ശരീരോഷ്മാവ് 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലില്ലെങ്കില്‍ പ്രശ്‌നങ്ങളില്ല.കേരളത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്കാണ് വിമാനത്താവള കവാടത്തില്‍ ഡോക്ടറും നഴ്‌സും ഉള്‍പ്പെട്ട സംഘം പ്രത്യേക ഫോം നല്‍കുന്നത്. യാത്രക്കാര്‍ ഫോം പൂരിപ്പിച്ച് ക്ലിനിക്കില്‍ സമര്‍പ്പിക്കണം. കണക്ഷന്‍ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യപ്പെടുന്ന പക്ഷം ക്ലിനിക്കില്‍ എത്തി ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. യു.എ.ഇയിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്. കേരളത്തില്‍ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാന്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. വിമാനക്കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എയര്‍ഇന്ത്യ യാത്രക്കാരന് ആവശ്യമായ മെഡിക്കല്‍ ഫോമുകള്‍ വിമാനങ്ങളില്‍ വിതരണം ചെയ്യുന്നുമുണ്ട്. സഊദി അറേബ്യയിലേക്ക് എത്തുന്നവരുടെ ബാഗില്‍ നിന്ന് പഴം പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ പുറംതള്ളുകയാണ്. യാത്രക്കാരുടെ ബാഗില്‍ നിന്നാണ് ഇവ ഒഴിവാക്കുന്നത്. യാത്രക്കാരെ നിരീക്ഷിക്കുന്നുമുണ്ട്.


ഹജ്ജ് തീര്‍ഥാടകര്‍ക്കും മെഡിക്കല്‍ പരിശോധന


നിപാ വൈറസ് മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ മെഡിക്കല്‍ പരിശോധന കര്‍ക്കശമാക്കിയേക്കും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് പതിവ് പരിശോധനകള്‍ക്ക് കുത്തിവയ്പിനും പുറമെ ശരീരോഷ്മാവ് അടക്കം പരിശോധിച്ച് പ്രത്യേക മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കുമെന്നുമാണ് സൂചന. എന്നാല്‍, സഊദി ഹജ്ജ് കാര്യാലയത്തില്‍ നിന്ന് ഇതുവരെ ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അധികൃതര്‍ പറഞ്ഞു.
ജൂലൈ മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കേരളത്തില്‍ ഓഗസ്റ്റ് 1 മുതലും തുടങ്ങും. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചത് കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ്. നിപാ വൈറസ് കണ്ടെത്തിയത് കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ്.
കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ഹജ്ജിന് പോകുന്നത്. ഈ വര്‍ഷം 12,000ഓളം പേരാണ് ഹജ്ജിന് പോകുന്നത്. സാധാരണയായി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മെനിഞ്ചൈറ്റിസ് രോഗത്തിനുള്ള കുത്തിവയ്പ് എടുക്കണമെന്ന് നിര്‍ബന്ധമാണ്. ഇതിനു പുറമെ തുള്ളിമരുന്നും നല്‍കും. 1987 ഹജ്ജ് കാലയളവില്‍ മക്കയിലും മദീനയിലും മെനിഞ്ചൈറ്റിസ് രോഗം പടര്‍ന്നതിനെ തുടര്‍ന്നാണ് ഹജ്ജ് യാത്രക്കാര്‍ക്ക് യാത്രയുടെ 10 ദിവസം മുമ്പ് കുത്തിവയ്പ് നിര്‍ബന്ധമാക്കിയത്.



വിദേശികളുടെ വരവ് കുറഞ്ഞു


കേരളത്തിലെ മണ്‍സൂണ്‍ ആസ്വദിക്കാന്‍ കൂടുതല്‍ എത്തിയിരുന്നത് അറബികളാണ്. എന്നാല്‍, കേരളത്തിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ ആവുന്നതോടെ സാധാരണയായി മലബാറിലെ ടൂറിസ്റ്റ് മേഖലകളിലേക്ക് വിദേശികളുടെ വരവ് ക്രമാതീതമായി വര്‍ധിക്കാറുണ്ട്.
മലബാറിലെ ആയുര്‍വേദ കേന്ദ്രങ്ങളിലേക്കും വിദേശികളുടെ ചികില്‍സകരുടെ വരവും ഇതോടെ കുറഞ്ഞിട്ടുണ്ട്. വിദേശികള്‍ക്ക് പുറമെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടിലേക്കുള്ള മടക്കയാത്രയും ഉപേക്ഷിക്കുകയാണ്. ആയതിനാല്‍ തന്നെ പെരുന്നാള്‍ തിരക്ക് വിമാനങ്ങളില്‍ ഇത്തവണ കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago