HOME
DETAILS
MAL
രാഹുല്‍ ഗാന്ധിക്ക് പാച്ചേനിയുടെ കത്ത്
backup
June 08 2018 | 19:06 PM
കണ്ണൂര്‍: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും നിസ്വാര്‍ഥമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സാധാരണ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഇത്തരത്തിലുള്ള നടപടികള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായതു വേദനാജനകമാണെന്നും ഉണര്‍ത്തി ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.
രാജ്യസഭാ സീറ്റ് വിഷയത്തില്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിട്ടുവീഴ്ചകള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ അത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും പാച്ചേനി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."