കേരളത്തില്‍ നിശാപാര്‍ട്ടികള്‍ വര്‍ധിക്കുന്നു: ഋഷിരാജ് സിങ്
കൊച്ചി: കേരളത്തില്‍ നിശാപാര്‍ട്ടികള്‍ വര്‍ധിക്കുന്നതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിശാപാര്‍ട്ടികള്‍ സജീവമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിശാപാര്‍ട്ടി കേസുകളുടെ എണ്ണമെടുത്താല്‍ ഇന്ത്യയില്‍ കൊച്ചിക്കാണ് രണ്ടാംസ്ഥാനം. കേരളത്തിലേക്കെത്തുന്ന ലഹരിവസ്തുക്കള്‍ ഏതൊക്കെയാണെന്നും അത് ഏതെല്ലാം വഴിയിലൂടെയാണെത്തുന്നതെന്നും കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇതിനായി മൂന്നുമാസം കൂടുമ്പോള്‍ പ്രത്യേകം യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലഹരിവസ്തുക്കള്‍ കടത്താന്‍ പുതിയ തന്ത്രങ്ങളാണ് ഓരോ ദിവസവും ആവിഷ്‌കരിക്കുന്നത്. റെയില്‍വേ വഴി കഞ്ചാവ് കടത്തുമ്പോള്‍ ഹെറോയിന്‍ പോലുള്ള മയക്കുമരുന്ന് കടത്താന്‍ വിമാനത്താവളങ്ങളാണ് ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെയുള്ള സമയങ്ങള്‍ ജാഗ്രത പുലര്‍ത്താത്ത വിമാനത്താവളങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. വളരെ രഹസ്യമായിട്ടാണ് ഇടപാടുകാരുടെ നീക്കങ്ങളെന്നും എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."