HOME
DETAILS
MAL
ബ്രിട്ടനിലും മരണം പതിനായിരം കടന്നു
backup
April 13 2020 | 03:04 AM
വാഷിങ്ടണ്‍: കൊവിഡ് ബാധയും മരണവും കുതിച്ചുയരുമ്പോള്‍ അമേരിക്കയില്‍ വിവാദം. ജനുവരിയില്‍തന്നെ പല വിദഗ്ധരും കൊവിഡ് വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രസിഡന്റ് ട്രംപ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് അഞ്ചു ലക്ഷത്തോളം പേര് മരിക്കുമെന്ന് യു.എസ് ഇന്റലിജന്‍സ് കമ്യൂണിറ്റി അധികൃതര്‍ നേരത്തേതന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിച്ചിരുന്നുവത്രേ. ഇതുകൂടാതെ സാമ്പത്തികമായി വലിയ നഷ്ടം സംഭവിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരോ അടക്കമുള്ള വിദഗ്ധരാണ് അഞ്ചു ലക്ഷത്തോളം പേര് മരിക്കുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുമെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. രണ്ടു ലക്ഷത്തോളം പേര് മരിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ധനായ
ആന്റണി ഫൗക്കിയും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇവയൊന്നും ട്രംപ് മുഖവിലയ്ക്കെടുത്തില്ലെന്നാണ് ആക്ഷേപം.
തുടക്കത്തില്‍, പനി ബാധിച്ച് ആളുകള്‍ മരിക്കുന്നത് സാധാരണയാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്. പിന്നാലെ, ചൈനയ്ക്കെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു. എന്നാല്‍, കൊവിഡ് വ്യാപനം ശക്തമായതോടെ നടപടികള്‍ക്കു ശ്രമിച്ചെങ്കിലും അപ്പോഴേക്കും രോഗത്തിന്റെ സാമൂഹിക വ്യാപനം ആരംഭിച്ചിരുന്നു. നിലവില്‍ ഇരുപതിനായിരത്തിലേറെ പേര് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. അഞ്ചര ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."