HOME
DETAILS
MAL
രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടിസ്
backup
June 08 2018 | 21:06 PM
കോട്ടയം: കെവിന് കൊലക്കേസില്‍ രണ്ട് പോലിസുദ്യോഗസ്ഥര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടിസ്. വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം. എസ് ഷിബു, എ.എസ്.ഐ സണ്ണിമോന്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പട്രോളിങ്ങിനിടെ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതിന് ബുധനാഴ്ച എ.എസ്.ഐയായ ടി.എം.ബിജു, ഡ്രൈവര്‍ എം.എന്‍ അജയകുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
വീഴ്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നോട്ടിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."