HOME
DETAILS
MAL
നെല്ല് വില മൂന്ന് ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി പി തിലോത്തമന്
backup
July 04 2016 | 05:07 AM
കുട്ടനാട്: നെല്ല് വില മൂന്ന് ദിവസത്തിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് മന്ത്രി പി.തിലോത്തമന്. രാമങ്കരിയില്‍ സി.പി.ഐ.
കുട്ടനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് വില നല്‍കാനായുള്ള 147 കോടി രൂപ ട്രഷറിയിലെത്തിയിട്ടുണ്ട്. ഈ തുക തിങ്കളാഴ്ച സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും. സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം അഡ്വ.ജോയിക്കുട്ടി ജോസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ ആക്ടിങ് സെക്രട്ടറി ടി.ജെ.ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തി.
സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ഡി.മോഹനന്, കെ.ഗോപിനാഥന്, മുട്ടാര്‍ ഗോപാലകൃഷ്ണന്, കെ.വി.ജയപ്രകാശ്, അഡ്വ.സുപ്രമോദ്, ടി.സുശീലന്, ബി.ലാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."