സ്റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നു വീണ് ബാലികയ്ക്കു ഗുരുതര പരുക്ക്
തിരുവനന്തപുരം: സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങുന്നതിനിടയില് ട്രെയിനില്‍ നിന്നു പ്ലാറ്റ്ഫോമിലേക്കു വീണ് നാലുവയസ്സുകാരിക്കു പരുക്കേറ്റു. ഇന്നലെ പേട്ട റയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാപ്പനംകോട് എസ്റ്റേറ്റ് റോഡിലെ അനില്‍കുമാര്‍ രഞ്ജിനി ദമ്പതികളുടെ മകള്‍ അഞ്ജലിയ്ക്കാണ് പരുക്കേറ്റത്. യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായ അമ്മയെ അച്ഛന് ടോയ്ലെറ്റിലേക്കു കൊണ്ടു പോയ സമയത്ത് കുട്ടി വാതിലിനു സമീപത്തേക്കു പോവുകയായിരുന്നു.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴുണ്ടായ കുലുക്കത്തില്‍ കുട്ടി പ്ലാറ്റ്ഫോമിലേക്കു വീഴുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന പൊലിസ് ഉടന്‍ കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്കു എത്തിച്ചെങ്കിലും അവിടെ നിന്നു എസ്.എ.ടി ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവും തലയോട്ടിയുടെ പുറകുവശത്തായി രണ്ട് ഗുരുതരമായ പൊട്ടലുകളുമുണ്ടെന്ന് കണ്ടെത്തി. കുട്ടിക്കു ഇന്ന് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."