HOME
DETAILS
MAL
ടിക്കറ്റെടുക്കാത്തവരില് നിന്ന് ഒരു മാസത്തിനിടെ പിഴയിനത്തില്‍ റെയില്‍വേക്ക് ലഭിച്ചത് 42.15 കോടി രൂപ
backup
June 09 2018 | 00:06 AM
ന്യൂഡല്‍ഹി: ടിക്കെറ്റെടുക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴയിനത്തിലായി ഒരു മാസത്തിനിടെ ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചത് 42.15 കോടി രൂപ. ഏപ്രില്‍-മെയ് മാസത്തില്‍ ലഭിച്ച തുകയാണിത്.
ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 7.59 ലക്ഷം സംഭവങ്ങളാണ് ഇക്കാലയളവിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 7.25 ലക്ഷം സംഭവങ്ങളാണ് അനധികൃത യാത്രയുടെയും ബുക്ക് ചെയ്യാത്ത ലഗേജുകളുടെയും ഇനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ 4.70 ശതമാനം വര്‍ധനവാണുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു.
പിഴയിനത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസത്തില്‍ 41.22 കോടി രൂപയായിരുന്നു. ഇത് 2.25 ശതമാനം ഇപ്പോള്‍ വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."