റെയില്‍വേ ലഗേജ് പിഴ: തല്‍ക്കാലം ഇല്ല
ന്യൂഡല്‍ഹി: ലഗേജ് കൂടിയാല്‍ വന്‍പിഴ ഈടാക്കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് റെയില്‍വേയുടെ തീരുമാനം. അനുവദനീയമായ അളവില്‍ കൂടുതല്‍ ലഗേജുമായി പിടിക്കപ്പെടുന്ന യാത്രക്കാരില്‍ നിന്ന് യാത്രാക്കൂലിയുടെ ആറിരട്ടി വരെ പിഴ ഈടാക്കാനായിരുന്നു റെയില്‍വേയുടെ തീരുമാനം. എന്നാല്‍ ഇത് നടപ്പിലാക്കിയിട്ടില്ലെന്ന് റെയില്‍വേ വക്താവ് രാജേഷ് ബാജ്‌പേയ് അറിയിച്ചു.
അമിത ലഗേജുമായി യാത്ര ചെയ്യുന്നവര്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും എന്നാല്‍ ഇപ്പോഴത് നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
സീസണായതിനാല്‍ ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഇത് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിര്‍ദേശമനുസരിച്ച് സ്ലീപ്പര്‍ ക്ലാസ് സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് യഥാക്രമം 40 കിലോ, 35 കിലോ വീതം ലഗേജ് കൈവശം കരുതാം.
ഇതുകൂടാതെ പാര്‍സല്‍ ഓഫിസില്‍ പണമടച്ച് യഥാക്രമം പരമാവധി 80 കിലോ ലഗേജും കൂടെക്കരുതാം. എന്നാല്‍ അമിതമായി വരുന്ന സാധനങ്ങള്‍ ലഗേജ് വാനില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."