ഇനി വരില്ല ദേവനാരായണന്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കണ്ടു നിലവിളിക്കാന്‍
കാളികാവ്: ആള്‍ക്കൂട്ടങ്ങളെ കണ്ട് ഭയക്കാന്‍ ഇനി ദേവനാരായണന്‍ ഇല്ല. ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് മനസുതന്നെ കൈവിട്ടുപോയ നാടോടിയാചകന്‍ ദേവനാരായണന്‍ ഓര്‍മയായി. 2014 മെയ് മാസത്തിലാണ് വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ആ വാര്‍ത്ത നിറഞ്ഞോടിയത്. ആള്‍ക്കൂട്ടം പാതി ജീവനെടുത്ത അയാള്‍ക്ക് ജീവിതകാലം മുഴുവനും ആള്‍ക്കൂട്ടത്തെ ഭയമായിരുന്നു.
മാസങ്ങളോളം ആശുപത്രിയില്‍ നല്‍കിയ ചികിത്സയിലൂടെ മനുഷ്യരൂപം തിരിച്ച് കിട്ടിയ ദേവനാരായണനെ
രാഗേഷ് പെരുവള്ളൂര് എന്ന തെരുവോര പ്രവര്‍ത്തകന്‍ വഴിയാണ് കാളികാവിലെ ഹിമയിലെത്തിച്ചത്. ദേവനാരായണന്‍ എന്ന വൃദ്ധനെ ഹിമ സന്ദര്‍ശിച്ചവര്‍ക്കെല്ലാം പരിചയമുണ്ടാവും. രണ്ടില്‍ കൂടുതല്‍ ആളുകളെ ഒരുമിച്ച് കണ്ടാല്‍ കൈകൂപ്പി ആരെയോ ഭയപ്പെടുന്ന പോലെയാചിക്കുന്ന വൃദ്ധനെ.
ഹിമയിലെത്തിയ അന്ന് മുതല്‍ ആ കാരുണ്യ തണലില്‍ ആള്‍ക്കൂട്ടത്തെ കാണിക്കാതെ, മികച്ച പരിചരണവും സംരക്ഷണവും നല്‍കിയ (67)കാരന്‍ ദേവനാരായണന്‍ ഒടുവില്‍ യാത്രയായി.
മയക്കുമരുന്ന് മിഠായിയില്‍കലര്‍ത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ച ഒരു യാചക വൃദ്ധന്റെ ദൈന്യത നിറഞ്ഞ മുഖം.
മലപ്പുറം പൊന്നാനിയില്‍ നിന്ന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഒരു മനുഷ്യന്റെ കരള്‍ തകര്‍ക്കുന്ന വാര്‍ത്ത വിശ്വസിച്ചവരും, കൊട്ടിഘോഷിച്ചവരും, നവ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തവരും ആ മനുഷ്യന്‍ പിന്നെ എവിടെയായിരുന്നു ഇതുവരേ എന്ന് അറിയാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല..
കുടുംബത്തെയും സ്വന്തം നാടും തിരിച്ചറിയാത്ത ഓര്‍മകള്‍ക്ക് ക്ലാവ് പിടിച്ച ഒരു പാവം വ്യദ്ധനായിരുന്നു ദേവനാരായണന്‍.
യാചനയിലൂടെ അന്നാന്ന് കിട്ടുന്ന അന്നം തിന്ന് തെരുവുകളിലോ ഏതെങ്കിലും പീടികക്കോലായിലോ ബസ് സ്റ്റാന്‍ഡുകളിലോ നേരം വെളുപ്പിച്ചിരുന്ന മനുഷ്യന്‍
സോഷ്യല്‍ മീഡിയ ഒരു ലോകമായി കണ്ട്,
ഒരു വന്‍ കൊള്ളസംഘത്തലവനെ പിടിച്ച് കെട്ടിയ പ്രതീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഒരു കഥക്കാണ് ദേവനാരായണന്‍ എന്ന വൃദ്ധന്‍ കഥാപാത്രമായത്. ഈ വൃദ്ധനെ ജനകീയ പൊലിസ് ചമഞ്ഞ് ചിലര്‍ ചോദ്യം ചെയ്യുകയും, ഭാണ്ഡക്കെട്ടഴിച്ച് പരിശോധന നടത്തുകയുമായിരുന്നു.
ഉടുക്കാനും പുതക്കാനുമുള്ള കീറത്തുണികള്‍ക്കുള്ളില്‍ തേന്‍ മിഠായി കണ്ടവര്‍ കഥ മെനഞ്ഞു.
സോഷ്യല്‍ മീഡിയാ സന്ദേശം കണ്ടവര്‍ ഓടിക്കൂടി.കയ്യെത്തുന്ന ദൂരമെത്തിയവരെല്ലാം ക്രൂരമായി മര്‍ദിച്ചു.. അടിച്ചും തൊഴിച്ചും യാതൊരു വിധ മാനുഷിക പരിഗണനയും നല്‍കാതെ ആ സാധു മനുഷ്യനെ തല്ലിച്ചതച്ചു, മണ്ണിലൂടെ വലിച്ചിഴച്ചു.
അവസാനം കെട്ടിയിട്ട് ഒരു കൗതുക കാഴ്ചയാക്കി മാറ്റി.
അവസാനം പോലീസെത്തി, ചികിത്സ നല്‍കി.
അന്വേഷണത്തില്‍ നിരപരാധിയാണെന്നും, കാലങ്ങളായി ആ പ്രദേശത്ത് ഭിക്ഷയെടുത്ത് ജീവിക്കുന്ന കുടുംബമെവിടെ എന്നറിയാത്ത ഒരാളാണെന്നും മനസ്സിലാക്കി
കണ്ടാലറിയാവുന്നവര്‍ക്കെതിരെകേസ് ചാര്‍ജ്ജ് ചെയ്തു.
ഹിമ അധികൃതര്‍ ദേവനാരായണനെ അയാള്‍ വിശ്വസിച്ചാഗ്രഹിച്ചതുപ്രകാരം
അന്ത്യ നിദ്രയൊരുക്കി. ഷൊര്‍ണ്ണുര്‍ നഗരസഭക്ക് കീഴിലെ ഭാരതപ്പുഴയോരത്തെ ശാന്തിതീരത്തായിരുന്നു ചിതയൊരുക്കിയത്.
ഹിമയുടെ വളണ്ടിയര്‍മാരായ മൂസക്കുട്ടി, സക്കീര്‍ഹുസൈന്‍, ജുനൈദ് സാമൂഹിക പ്രവര്‍ത്തകന്‍ മാനു കാളികാവ് ഒപ്പം ശാന്തിതീരത്തിലെ പുരോഹിതരും അന്ത്യകര്‍മ്മര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."