സഊദി കർഫ്യു: മക്ക ഇനി സൈന്യത്തിന്റെ കീഴിൽ
മക്ക: മക്കയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കർഫ്യൂ കൂടുതൽ കർശനമാക്കുന്നതിനായി സൈന്യം രംഗത്ത്. സുരക്ഷാ സേനയെ സഹായിക്കുന്നതിനായി സഊദി നാഷണൽ ഗാർഡ് സേനാംഗങ്ങൾ മക്കയിലേക്ക് പുറപ്പെട്ടതായി നാഷണൽ ഗാർഡ് മന്ത്രാലയം അറിയിച്ചു. മക്കയിലെ മുഴുവൻ ഏരിയകളിലും കോവിഡ്-19 പ്രതിരോധത്തിനായുള്ള കർഫ്യൂ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനായി ഇനി നാഷണൽ ഗാർഡംഗങ്ങളും രംഗത്തുണ്ടാകും.
മക്കയിലേക്ക് സൈനിക വാഹനങ്ങൾ പുറപ്പെടുന്ന ദൃശ്യങ്ങൾ സഊദി നാഷണൽ ഗാർഡ് മന്ത്രാലയം പുറത്ത് വിട്ടു. നിലവിൽ രാജ്യത്ത് റിയാദ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ്-19 ബാധിച്ച സ്ഥലം മക്കയാണ്. 1050 കേസുകളാണ് മക്കയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 914 ആളുകൾ ചികിത്സയിൽ കഴിയുന്നുണ്ട്. 15 വൈറസ് ബാധിതർ മരണത്തിന് കീഴടങ്ങുകയും 121 പേർ വൈറസ് മോചിതരാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മക്കയിൽ 95 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. നേരത്തെ തന്നെ മക്കയിലെ ചില ഡിസ്റ്റ്രിക്കുകളിൽ മാത്രം 24 കർഫ്യൂവും ഐസൊലേഷനും ഏർപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."