HOME
DETAILS

ഇടുക്കിയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി

  
backup
July 04 2016 | 05:07 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%8e


തൊടുപുഴ: ഇടുക്കി എക്‌സൈസ് ഡിവിഷനില്‍ പ്രതികൂല കാലാവസ്ഥയിലും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ജൂണ്‍ മാസത്തില്‍ 82 അബ്കാരി കേസുകളും 18 മയക്കുമരുന്ന് കേസുകളും കണ്ടെടുത്തു. 168.620 ലിറ്റര്‍ വാറ്റഉം, 340 ലിറ്റര്‍ വാഷും 4 കി.ഗ്രാം. ഗഞ്ചാവും 290 ലിറ്റര്‍ കള്ളും ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 10.700 കിലോ ഹാഷിഷ് ഓയിലും കണ്ടെടുത്തു.
ഈ കേസുകളിലായി 4 വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ 262 പ്രാവശ്യം ജില്ലയിലെ കള്ളുഷാപ്പുകളും, 51 പ്രാവശ്യം ബിയര്‍വൈന്‍ പാര്‍ലറുകളില്‍ പരിശോധന നടത്തുകയും 2 കള്ളുഷാപ്പുകള്‍ക്കെതിരെയും ഒരു ബിയര്‍വൈന്‍ പാര്‍ലറിനെതിരെയും ലൈസന്‍സ് നിയമങ്ങള്‍ പാലിക്കാത്തതിന് കേസെടുത്തിട്ടുള്ളതുമാണ്. കള്ളുഷാപ്പുകളില്‍ നിന്നും 114 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജില്ലയില്‍ 31 ജനകീയ കമ്മിറ്റികള്‍ ചേര്‍ന്നിട്ടുള്ളതും ഈ കമ്മിറ്റികളില്‍ ലഭിച്ച പരാതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമാണ്. 42 ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.
ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ ജില്ലാതല പരിപാടികള്‍ കുമളിയില്‍ വച്ച് ഇ എസ് ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഇരുചക്രവാഹന റാലി നടത്തുകയും പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയിലുള്ള ലഹരി ഉപയോഗത്തെക്കുറിച്ച് എക്‌സൈസ് വകുപ്പും, മരിയന്‍ കോളജും, എന്‍.എസ്.എസ്. വിഭാഗവും ചേര്‍ന്ന് നടത്തിയ സര്‍വെ റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയും അത് വിശകലനം ചെയ്ത് നടപടി സ്വീകരിക്കുന്നതിന് തീരുമാനമെടുത്തു. കൂടാതെ തൊടുപുഴ, ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലും മയക്കുമരുന്ന് വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കുന്നതിനും ലൈസന്‍സ് സ്ഥാപനങ്ങളിലെ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കള്ളുഷാപ്പുകളില്‍ വില്‍ക്കുന്നത് ശുദ്ധമായ കള്ളാണെന്ന് ഉറപ്പ് വരുത്തുന്നതിനും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയയ്ക്കുന്നതിനും ശക്തമായ നടപടികള്‍ തുടരുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
എസ്റ്റേറ്റ് ലയങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന: മൂന്ന് പേര്‍ അറസ്റ്റില്‍
പീരുമേട് : എസ്റ്റേറ്റ് ലയങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിവന്ന മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ ചെങ്കര എസ്‌റ്റേറ്റില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവന്ന കന്നിക്കല്ല് ആഞ്ഞിലിമൂട്ടില്‍ സുനില്‍ (42), ചെങ്കര പനച്ചൂര്‍ വീട്ടില്‍ വിമല്‍(38), ചെങ്കര എസ്‌റ്റേറ്റ് ലയത്തില്‍ യൂനസ് എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന് ലഭിച്ച പരാതിയിന്‍മേലുളള അന്വേഷണത്തിലാണ് നടപടി. വിമല്‍, യൂനസ് വന്നിവരില്‍ നിന്നും 11 ലിറ്ററും, ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും, സുനിലില്‍ നിന്നും അര ലിറ്ററും മദ്യം പിടികൂടി. ചെങ്കര എസ്‌റ്റേറ്റ് ലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യവില്‍പ്പന നടത്തിവന്നിരുന്നവരാണ് ഇവര്‍. ഇവരുടെ പേരില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ചാഫീസിലും, വണ്ടിപ്പെരിയാര്‍ കുമളി, പൊലിസ് സ്റ്റേഷനുകളിലും നിരവധി അബ്കാരി കേസുകള്‍ ഉളളതും, കോടതിയില്‍ നിന്നും ഇവരെ ശിക്ഷിച്ചിട്ടുളളതുമാണ്. എക്‌സൈസ് കേസില്‍ ജാമ്യത്തിലാണ് വിമല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  14 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  14 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  14 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  14 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  14 days ago