കള്ളപ്രചാരണമെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് മുനിസിപ്പല്‍ നിയമം അനുശാസിക്കുന്ന നികുതി പിരിക്കാന്‍ സി.പി.എം അംഗങ്ങള്‍ തടസം നിന്നു എന്ന ചെയര്‍പേഴ്സന്റെ പ്രസ്ഥാവന പച്ചക്കള്ളവും അവര്‍ വഹിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റ് രൂപീകരണ വേളയില്‍ മുനിസിപ്പല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പാര്‍ക്കില്‍ പ്രവേശ ഫീസ് ഏര്‍പ്പെടുത്തണമെന്ന് വൈസ് ചെയര്മാന് നിര്‍ദ്ദേശിച്ചിരുന്നു. അന്ന് അതിനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. നഗരസഭയ്ക്ക് വരുമാനം ഉണ്ടാക്കാന്‍ നിസാര കാര്യങ്ങളില്‍ ഫീസ് ചുമത്തുകയല്ല വേണ്ടതെന്നും പകരം അനധികൃത നിര്‍മാണം കണ്ടെത്തി അതിന് നികുതി ഏര്‍പ്പെടുത്തിയാല്‍ ലക്ഷങ്ങളുടെ വരുമാനം ഉണ്ടാകുമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അടുത്തനാളില്‍ അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും പത്തെണ്ണം കണ്ടെത്തുകയും ചെയ്തു. ഈ സംഘത്തിലെ അംഗങ്ങളെ ഒഴിവാക്കി ഒരു ഉദ്യോഗസ്ഥന് കെട്ടിട ഉടമകളെ സമീപിക്കുകയും നികുതി ഈടാക്കുന്നതില്‍നിന്ന് ഒഴിവാക്കാന്‍ ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തതായി ആക്ഷേപമുണ്ട്.
അഴിമതിയുടെ കൂത്തരംഗായി വര്‍ഷങ്ങളായി തുടരുന്ന മുനിസിപ്പല്‍ ഓഫീസിനെ ജന സൗഹൃദമാക്കി മാറ്റാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."